സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പലർക്കും മറ്റുള്ളവരെ വേദനിപ്പിക്കുവാൻ ഉള്ളതാണെന്ന ഒരു വിചാരമാണ്. സെലിബ്രിറ്റീസിനെ തിരഞ്ഞ് പിടിച്ച് ‘ചൊറിയുന്ന’ ചോദ്യം ചോദിച്ച് കിട്ടാനുള്ളത് കിട്ടി പോകുന്നതാണ് പലരുടെയും സ്ഥിരം പരിപാടി. നടി ഐമ അത്തരമൊരുത്തന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറാണല്ലോ, എന്തിനാണ് കല്യാണം കഴിച്ചത് എന്നാണ് അർജുൻ എന്ന ഫോളോവർ ഇൻസ്റ്റാഗ്രാമിൽ ഐമയോട് ചോദിച്ചത്. ഭർത്താവ് കെവിൻ തന്നെയാണ് അതിനുള്ള മറുപടി കൊടുത്തത്. “വേറെ കിട്ടിയില്ല, മോൻ ഇപ്പൊ സഹിക്ക്’ എന്നാണ് കെവിൻ മറുപടി കൊടുത്തത്. സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നല്കി. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങളുടെ നിർമാതാവായ സോഫിയ പോളിന്റെ മകനാണ് കെവിൻ.