Wednesday, October 28

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ;പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

Pinterest LinkedIn Tumblr +

നിരവധി മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇതിനിടെ സ്ത്രീ കേന്ദ്രീകരമായ ഒരു സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് താരം. അർച്ചന 31 നോട്ടൗട്ട് എന്നാണ് ചിത്രത്തിന്റെ പേര്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അർച്ചന 31 നോട്ടൗട്ട്’ സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്. അഖിൽ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർച്ചന 31 നോട്ടൗട്ട് നിർമിക്കുന്നതു മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. നവംബർ 15നു പാലക്കാട്ടു ചിത്രീകരണം തുടങ്ങും. അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ.

“Lucifer”
Loading...
Share.

About Author

Comments are closed.