ടോവിനോയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മായാനദി.ആഷിക് അബു സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റുമായിരുന്നു.ചിത്രം ഐശ്വര്യക്ക് ഏറെ ജനസമ്മതിയും ഉണ്ടാക്കി കൊടുക്കുകയുണ്ടായി
മായാനദിയിൽ മുഖ്യവേഷങ്ങളില്‍ മറ്റാരെയെങ്കിലും ചിന്തിക്കാനാകുമോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഐശ്വര്യയോട് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇപ്പോള്‍ വൈറലാകുകയാണ്. പണ്ടായിരുന്നു മായാനദി സംഭവിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ മമ്മൂട്ടിയും ശോഭനയും ആയിരിക്കും പ്രധാനവേഷങ്ങളിലെത്തുക എന്നാണ് പറഞ്ഞത്. അവര്‍ ആ വേഷങ്ങളില്‍ കിടുക്കിയേനേ എന്നും ഐശ്വര്യ പറയുന്നു.