Wednesday, March 3

‘അജഗജാന്തരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ തോമസ് പുറത്തിറക്കും

Pinterest LinkedIn Tumblr +

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന ചിത്രമാണ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസറ്റ് ലുക്ക് നാളെ വൈകുന്നേരം അഞ്ച് മണിക്ക് ടോവിനോ തോമസ് പുറത്ത് വിടും.

സില്‍വര്‍ ബേ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇമ്മാനുവല്‍ ജോസെഫ് അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ്. വീനിത് വിശ്വം,കിച്ചു ടെല്ലാസ് എന്നിവരുടെ രചനയില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം അര്‍ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ് ജോസ്,ലൂക്മാന്‍,സുധി കോപ്പ,അനില്‍ നെടുമങ്ങാട്,സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 26 ന് ചിത്രം തീയറ്ററുകളില്‍ എത്തും.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായിയായിരുന്നു ടിനു പാപ്പച്ചന്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അജഗജാന്തരത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷമീര്‍ മുഹമ്മദ് ആണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.