അജിത് ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് തലയുടെ പുതിയ ചിത്രം ‘വലിമൈ’യ്ക്കായി കാത്തിരിക്കുന്നത്. അതേ സമയം താരം മറ്റൊരു ചിത്രത്തിനായുള്ള ചര്ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘വലിമൈ’ ടീമുമായി ചേര്‍ന്നുള്ള പുതിയ ചിത്രത്തിന്റെ പേര് ‘തല 61’ എന്നാണ്. വലിമൈ സംവിധായകന് എച്ച് വിനോദ്, നിര്‍മാതാവ് ബോണി കപൂര്‍ എന്നിവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.
‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.