Thursday, August 13

അന്ന് അവന്റെ എക്‌സൈറ്റ്‌മെന്റ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയത് പരിഹാസം മാത്രം !!! തുറന്ന് പറിച്ചിലുമായി അജു വര്‍ഗീസ്

Pinterest LinkedIn Tumblr +

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് അന്ന ബെന്‍. ചിത്രത്തിലെ ബേബിമോള്‍ എന്ന കഥാപാത്രം അന്നയ്ക്ക് പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയാണ് നേടികൊടുത്തത്. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രത്തിലെത്തുന്ന രണ്ടാമത്ത ചിത്രമാണ് ഹെലന്‍. ചിത്രം റിലീസിനുള്ള തയ്യാറെടുപ്പിലാണ്.

അരവിന്ദന്റെ അതിഥികള്‍, ആനന്ദം ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ചിത്രത്തില്‍ അന്നയുടെ നായകനായെത്തുന്നത്. നോബിളിനെ ക്കുറിച്ച് മലയാളത്തിന്റെ പ്രയ നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ആണിപ്പോള്‍ വൈറലാകുന്നത്. ഒരു വ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രത്തില്‍ നോബിളിന്റെ അസര്‍ എന്ന കഥാപാത്രം എന്ന അജു പറയുന്നു.

അജുവും നോബിളും കോളേജ്‌മേറ്റ്‌സ് ആയിരുന്നു. കോളേജ് പഠന കാലത്ത് മോഡലിങില്‍ താത്പര്യം പ്രകടിപ്പിച്ച നോബിളിന് തങ്ങള്‍ നല്‍കിയത് പരിഹാസം മാത്രമായിരുന്നു വെന്നും അജു കുറിച്ചു. ഹെലന്‍ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നുവെന്നും 2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തുകയാണെന്നും എല്ലാവരുടേയും സപ്പോര്‍ട്ടുകള്‍ ഉണ്ടാകണമെന്നും അജു കുറിച്ചു.

അജുവിന്റെ കുറിപ്പ് വായിക്കാം:

ഇത് നോബിള്‍.. നോബിള്‍ തോമസ്; ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍. 2002 ഇല്‍, മദ്രാസിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റല്‍…എന്റെ ഓര്‍മ ശരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്ന് തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്‍മാന്‍ ഖാന്‍ന്റെ തേരേ നാം സ്‌റ്റൈല്‍ വരെ എത്തി. പയ്യെ വണ്ണവും കുറക്കാന്‍ തുടങ്ങി.

കാര്യം തിരക്കിയപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാന്‍ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിന്‍! അങ്ങനെ കുറച്ചു നാളുകള്‍ക്കുശേഷം നോബിള്‍ അതില്‍ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാന്‍! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയില്‍ നായകനായി വരുകയാണ്. ഹെലന്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്.

ഒരുവ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാന്‍ അറിഞ്ഞത്, ഹെലന്‍ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന്. വീണ്ടും അവന്‍ എന്നെ ഞെട്ടിച്ചു !2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാന്‍ കാത്തിരിക്കുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.