Tuesday, October 20

താൻ എന്നും ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാർ; ‘ഇന്റു ദി വൈൽഡ്’ പ്രോഗ്രാമിൽ ആനപ്പിണ്ടം കൊണ്ടുള്ള ചായ കുടിച്ചും താരം

Pinterest LinkedIn Tumblr +

ബെയര്‍ ഗ്രില്‍സുമൊന്നിച്ചുള്ള ഡിസ്കവറി ചാനല്‍ പരിപാടി ‘ഇന്‍ ടു ദി വൈല്‍ഡിന്‍റെ’ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള പ്രമോഷണല്‍ ലൈവിൽ താൻ പല ആയുർവേദ കാരണങ്ങളാൽ ഗോമൂത്രം എന്നും കുടിക്കാറുണ്ട് എന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ വെളിപ്പെടുത്തുകയാണ്. ബോളിവുഡ് നടി ഹുമ ഖുറൈശിയാണ് ലൈവ് ചാറ്റിന്‍റെ അവതരണം നടത്തിയത്. ‘ഇന്‍ ടു ദി വൈല്‍ഡ്’ പരിപാടിയില്‍ അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ആനപിണ്ടം കൊണ്ടുള്ള ചായ കുടിച്ചിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് താൻ ഗോമൂത്രം കുടിച്ചിട്ടുണ്ട് എന്നും എല്ലാ ദിവസവും കുടിക്കാറുണ്ട് എന്നും അക്ഷയ്കുമാർ വെളിപ്പെടുത്തിയത്.


അക്ഷയ് കുമാറിനെ നേരിട്ട് അറിയില്ലെങ്കിലും പെട്ടെന്നുള്ള അനുഭവത്തില്‍ ഈഗോ ഇല്ലാത്ത രസികനാണ് എന്നാണ് തോന്നിയതെന്നു പറയുകയും അക്ഷയ് കുമാറിന്റെ ഫിറ്റ്നസിലും ബെയര്‍ ഗ്രില്‍സ് അത്ഭുതം രേഖപ്പെടുത്തുകയും ചെയ്തു. ഈ വരുന്ന സെപ്റ്റംബർ 11 8 മണിക്ക് ആണ് ഈ പരിപാടി ഡിസ്കവറി പ്ലസ്സിൽ റിലീസ് ചെയ്യുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.