Saturday, June 12

വീണ്ടും കോപ്പിയടി ആരോപണം ! പെല്ലിശ്ശേരിയുടെ ‘ചുരുളി’ക്കെതിരെ കോപ്പിയടി ആരോപണവുമായി വനിത സംവിധായക !!

Pinterest LinkedIn Tumblr +

വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വരെ അദ്ദേഹം ശ്രദ്ധ നേടിയെടുത്തു. ജെല്ലിക്കെട്ട് എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചുരുളി. ചെമ്പൻ വിനോദ് ജോസ്, ജോജു, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം ഉന്നയിക്കുകയാണ് സുധ രാധിക

ഫേസ്ബുക്ക് പോസ്റ്റ്:

കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ . ആന്തോളജി ‘R factor’ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരികന്‍ റൈറ്റേഴ്‌സ് ഗില്‍ഡില്‍ റെജിസ്റ്റെര്‍ ചെയ്തപ്പോള്‍ മുതല്‍ ‘ചുരുളി’ എന്ന പേരും അതിലുണ്ട്. ഒരു വര്‍ഷത്തിലധികമായി KSFDC യില്‍ ‘ചുരുളി’ സബ്മിഷന്‍. അതിനായി വീണ്ടും ഒറ്റയ്ക്ക് എടുത്ത് register ചെയ്തതാണു. ദീദി എന്റെ സ്‌ക്രിപ്റ്റ് കുറ്റപ്പെടുത്തിയത് ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു. അതില്‍ വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, KSFDC / ചലചിത്ര അകാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്‌ക്രിപ്റ്റ്, അവരുടെ തന്നെ പരിഗണനയ്ക്ക് അയച്ച ഞാന്‍ ആരായി! KSFDC 100% അഴിമതിയില്‍ ആ പ്രൊജെക്റ്റ് സ്വന്തക്കാര്‍ക്ക് കൊടുത്തെങ്കിലും എനിക്കത് ഉപേക്ഷിക്കാന്‍ കഴിയില്ല. അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റില്‍ അത് സാഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അടുത്ത പണി, അതും എട്ടിന്റെ പണി. അന്താരാഷ്ട്ര ഭീമനായ ലിജൊ ജോസ് പല്ലിശ്ശേരിയും ‘ചുരുളി’ അനൗണ്‍സ് ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്‌സ് ഘോരഘോരം മാര്‍ക്കെറ്റ് ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട് ഒരു പടം നേരാം വണ്ണം ചെയ്യാന്‍ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്നു. സ്വന്തം സൗകര്യങ്ങളും ഉയര്‍ച്ചകളും ഉപേക്ഷിച്ച് മൂന്നാലു വര്‍ഷം വയനാട്ടില്‍ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക് ചുരുളി എന്നു. കച്ചവടമാണു സിനിമ എന്നു വിജയിച്ചു നില്‍ക്കുന്നവരോട് ഏറ്റുമുട്ടാന്‍ നമ്മളില്ല , പക്ഷെ നിയമപരമായി ആ റ്റൈറ്റില്‍ ആദ്യം റെജിസ്റ്റര്‍ ചെയ്തത് ഞാനാണെന്നൊരു സത്യം അറിയിക്കുന്നു. കഴിയുന്ന പോലെ അത് കളയാതെ നിര്‍ത്താന്‍ ശ്രമിക്കും. അത്രേള്ളു, മുത്തങ്ങ സമരത്തിന്റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോള്‍ നിസ്സഹായത കൊണ്ട് ശ്വാസം പിടഞ്ഞ് ഇരുട്ടിലേയ്ക്ക് തുറന്ന കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പഴും നെഞ്ചിലുണ്ട്, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവര്‍ക്ക് വേണ്ടിയാണിത് ചെയ്യുന്നത്, നിസ്സഹായയും ഏകാകിയുമായ ഒരു സംന്യാസിനിയുടെ കര്‍മ്മം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.