ഇന്നലെ വൈകിട്ടാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ഗപ്പി സംവിധായകൻ ജോൺ പോൾ ജോർജ് ഒരുക്കുന്ന അമ്പിളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ ട്രോളന്മാരും സട കുടഞ്ഞെഴുന്നേറ്റു എന്നതാണ് സത്യം.
പുഞ്ചിരിയോടെ കൈയ്യിൽ ഒരു കെട്ട് പൂവുമായി നിൽക്കുന്ന സൗബിന്റെ ചിത്രത്തോട് കൂടിയ പോസ്റ്ററിന് മറ്റു പല അവസ്ഥാന്തരങ്ങളുമാണ് ട്രോളന്മാർ സമ്മാനിച്ചത്. അമ്പിളിയെ തേടിയുള്ള അപ്പൂട്ടന്റെ യാത്ര, കുമ്പിടി, അമ്പി എന്നിങ്ങനെ ഏറെ ക്രിയാത്മകമായ കാഴ്ചകളാണ് ട്രോളന്മാർ സമ്മാനിച്ചിരിക്കുന്നത്. അത്തരം ചില ട്രോളുകൾ കാണാം.