നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നടിമാര്‍ ആവശ്യപ്പെട്ടതുപോലെ ചര്‍ച്ച നടക്കും. അടുത്ത മാസം ഏഴാം തീയതിയാണ് നടിമാരെ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
നടിമാരായ പാര്‍വതിയും രേവതിയും പത്മപ്രിയയും ‘അമ്മ’യുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. ‘അമ്മ’യുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാര്‍ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും ‘അമ്മ’യിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.
ദിലീപിനെ തിരിച്ചെടുത്ത സംഭവത്തെത്തുടര്‍ന്ന് ‘അമ്മ’യില്‍ നിന്ന് നാല് നടിമാര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.