Saturday, May 25

വിരസത പകർന്ന ഹരിശ്രീ കുറിക്കൽ | ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി റീവ്യൂ

Google+ Pinterest LinkedIn Tumblr +
“Lucifer”

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള രമണൻ, സുന്ദരൻ തുടങ്ങിയ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച ഹരിശ്രീ അശോകൻ സംവിധായകൻ ആകുന്നുവെന്നറിഞ്ഞപ്പോഴേ പ്രതീക്ഷകൾ വളരെ ഏറെയായിരുന്നു. മിമിക്രി ലോകത്ത് നിന്നും കടന്ന് വന്നൊരാൾ എന്ന നിലയിൽ മികച്ചൊരു കോമഡി ത്രില്ലറും പ്രതീക്ഷിച്ചു. പക്ഷേ ഹരിശ്രീയിൽ തന്നെ പിഴച്ചപ്പോൾ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി വെറും ലോക്കൽ സ്റ്റോറിയായി മാറുന്ന വിരസവും പരിതാപകരവുമായ കാഴ്ചയാണ് പ്രേക്ഷകന് കാണേണ്ടി വന്നിരിക്കുന്നത്. ചിരിക്കാനോ ചിന്തിക്കാനോ എന്തിന് ഒന്നു കരയാനോ പോലും ഒന്നും സമ്മാനിക്കാതെ വെറുതെയൊരു ചിത്രമാണ് പ്രേക്ഷകന്റെ മുൻപിലേക്ക് വെച്ചു നീട്ടിയിരിക്കുന്നത്.

An International Local Story Review

An International Local Story Review

അങ്ങു ദൂരെ മലേഷ്യയിൽ നിന്നും ഇന്റർനാഷണൽ തുടക്കമാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കാർല എന്ന ഗുണ്ടയെ പേടിച്ച് അവിടെ നിന്നും 50 കോടിയോളം വിലയുള്ള ഡയമണ്ട് കൊണ്ട് മാധവൻ നായർ നാട്ടിലേക്കെത്തുകയാണ്. ആ ഡയമണ്ട് ഉള്ളത് കൊണ്ട് സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ പറ്റാത്ത മാധവൻ നായരുടെ തലയിൽ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചവനെ പോലെ ഒരു തേങ്ങ വന്നു വീഴുകയും ഓർമ നഷ്ടപ്പെടുകയും ചെയ്യുന്നു. നല്ലൊരു തുടക്കം കുറിച്ച കഥക്ക് ആ ഒരു ഓപ്പണിങ് വെടിക്കെട്ട് തുടർന്ന് കൊണ്ടു പോകുവാൻ ആകാതെ തളർന്നു പോകുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുന്നത്. മാധവൻ നായരുടെ കഥയിലേക്ക് അദ്ദേഹത്തിന്റെ മക്കളും നാട്ടിലെ ചില ചെറുപ്പക്കാരും ഡോക്ടർ രാഹുലും കൂടി കടന്നെത്തുന്നതോടെ എല്ലാം കൂടുതൽ സങ്കീർണമാകുന്നു. ഒരു കഥ, രണ്ടു കഥ, മൂന്ന് കഥ, നാല് കഥ… അങ്ങനെ നിരവധി ലോക്കൽ കഥകളിലേക്ക് ചിത്രം പോകുമ്പോൾ സംവിധായകന്റെ ഫോക്കസും കൈവിട്ട് പോവുകയാണ്. ഒപ്പം പ്രേക്ഷകന്റെയും.

An International Local Story Review

An International Local Story Review

നായികനായകന്മാരായ സുരഭിക്കും രാഹുൽ മാധവിനുമൊപ്പം മനോജ്‌നക് ജയൻ, നന്ദു, കുഞ്ചൻ, ജാഫർ ഇടുക്കി, ടിനി ടോം, ധർമജൻ, കലാഭവൻ ഷാജോൺ, ബിജുകുട്ടൻ, ബൈജു, ഇന്നസെന്റ്, സലിം കുമാർ, കൊളപുള്ളി ലീല എന്നിങ്ങനെ വമ്പൻ ഒരു താരനിര ഉണ്ടായിരുന്നിട്ട് പോലും പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഇവർക്ക് ആർക്കും തന്നെ സാധിച്ചില്ല എന്നതാണ് വസ്തുത. സുരേഷ് കൃഷ്ണ, ദീപക് പറമ്പോൾ, മാല പാർവതി, അബു സലിം, മണിക്കുട്ടൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടെ സംവിധായകൻ ഹരിശ്രീ അശോകനും. പറഞ്ഞു കൂട്ടിയ കുറേ കഥകളെ ഒന്നിപ്പിക്കാനുള്ള ഒരു തട്ടിക്കൂട്ട് ശ്രമം ക്ലൈമാക്സിൽ നടക്കുകയും കൂടിയായതോടെ ലോക്കൽ ലെവലിൽ നിന്നും ചിത്രം താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണുന്നത്.

An International Local Story Review

An International Local Story Review

വ്യക്തതയില്ലാത്ത അവതരണവും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന കഥാഗതിയും എന്തിനോ വേണ്ടി എവിടെ നിന്നോ ഇടക്ക് വരുന്ന ഗാനങ്ങളും നിറഞ്ഞു നിൽക്കുമ്പോഴും പ്രേക്ഷകന് ആശ്വാസം പകരുന്നത് കളർഫുള്ളായ ഫ്രെയിമുകളാണ്. പക്ഷേ അത് മാത്രം പോരല്ലോ. ഇന്റർനാഷണൽ പദവി നഷ്ട്ടപ്പെട്ട ഒരു ലോക്കൽ സ്റ്റോറി കാണുവാനുള്ള ധൈര്യവും തീരുമാനവും പ്രേക്ഷകന്റെ യുക്തിക്ക് വിട്ടു കൊടുക്കുന്നു.

“Lucifer”
Share.

About Author

Comments are closed.