2016 ൽ പുറത്തിറങ്ങിയ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലെ ദർശന എന്ന കഥാപാത്രമായി സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് അനാർക്കലി മരയ്ക്കാർ. അനാർക്കലി ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങൾ പങ്കുവെക്കുകയാണ് അനാർക്കലി. തന്നെ കാണാൻ മിയ ഖലീഫയെ പോലെയിരിക്കും എന്ന ആളുകളുടെ കമന്റ് ആണ് തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്നത് എന്ന് താരം പറയുന്നു.
ആദ്യമൊക്കെ ആളുകൾ അങ്ങനെ പറയുമ്പോൾ താൻ മിയയുടെ ഫോട്ടോയും തന്റെ ഫോട്ടോയും എടുത്തു വച്ച് നോക്കാറുണ്ട് എന്നും ചെറിയ സാമ്യം തോന്നിയിട്ടുണ്ടെങ്കിലും എപ്പോഴും അങ്ങനെ പറയുമ്പോൾ തനിക്ക് വെറുപ്പ് തോന്നും എന്നും താരം പറയുന്നു. സണ്ണിലിയോൺ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ആരാധകരുള്ള നീലച്ചിത്രനടി ആണ് മിയ ഖലീഫ. രൂപസാദൃശ്യം ഉണ്ടെങ്കിലും അനാർക്കലിക്ക് മിയ ഖലീഫയെക്കുറിച്ച് മോശമായ അഭിപ്രായം ഒന്നുമില്ല.