Thursday, February 25

‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാള്‍ ചോക്ലേറ്റ് തന്ന് ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചു’; മോശം അനുഭവത്തെക്കുറിച്ച് അനാര്‍ക്കലി മരക്കാര്‍

Pinterest LinkedIn Tumblr +

ചെറുപ്പത്തില്‍ തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനാര്‍ക്കലി മരക്കാര്‍. ജോഷ് ടോക്‌സ് എന്ന പരിപാടിയിലായിരുന്നു അനാര്‍ക്കലി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

‘ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളില്‍ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയില്‍ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാള്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ അത് എന്താണെന്ന് അറിയില്ലെങ്കില്‍ കൂടി അയാളുടെ പിടിയില്‍ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടില്‍ ചെന്ന് പറയാന്‍ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളത്.’ അനാര്‍ക്കലി പറയുന്നു.

തനിക്ക് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ഇഷ്ടമായിരുന്നെങ്കിലും അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും അനാര്‍ക്കലി പറയുന്നു. അതില്‍ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല. അതു കൊണ്ടാവാം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നതെന്നും അനാര്‍ക്കലി പറയുന്നു.

സ്‌കൂളില്‍ നിന്നും കിട്ടിയ അവഗണന തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. പടം വരക്കാനും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമെങ്കിലും അതൊന്നും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ഇതേ കാരണത്താലാണ്. എന്നാല്‍ താന്‍ ഇന്ന് നില്‍ക്കുന്ന പൊസിഷന്‍ തനിക്ക് വളരെ ആത്മവിശ്വാസം തരുന്നു എന്നും അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്നവര്‍ ഒരിക്കലും താന്‍ ഈ നിലയില്‍ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും അനാര്‍ക്കലി പറയുന്നു.

നേരത്തേ കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി അനാര്‍ക്കലി ഒരു ഫോട്ടോഷൂട്ട് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്തത്.

സുഹൃത്തായ മഹാദേവന്‍ തമ്പിയോട് നോ പറയാന്‍ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. തന്റെ ചില സുഹൃത്തുക്കള്‍, ചില ദളിത് ആക്ടിവിസ്റ്റുകള്‍ ഒക്കെ വിളിച്ചു അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. ഇതിനെതിരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങിരുന്നു. തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഈ സംഭവം കുറച്ചു നാള്‍ വല്ലാതെ അലട്ടിയിരുന്നെന്നും പിന്നീട് അതില്‍ നിന്നും കരകയറിയെന്നും താരം പറയുന്നു.

നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതം നശിപ്പിക്കാന്‍ സമ്മതിക്കാതിരിക്കുക. അങ്ങനെയുള്ള സംഭവങ്ങള്‍ മറക്കാനും അവഗണിക്കാനും പഠിച്ചാലേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ എന്നും അനാര്‍ക്കലി പറയുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.