ദുരിതം അനുഭവിക്കുന്ന കേരളത്തിനെ സഹായിക്കാൻ മലയാളികൾ ഒറ്റകെട്ടായി ഇറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം കാണുവാൻ സാധിക്കുന്നത്.നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും കൊച്ചിയിൽ അൻപോട് കൊച്ചി എന്ന സംഘടനയുടെ കീഴിൽ വളരെ സുത്യർഹമായ സേവനങ്ങൾ ആണ് ചെയ്ത് പോകുന്നത്.നിരവധി സഹായങ്ങളാണ് കൊച്ചിയിലെ അൻപോട് കൊച്ചിയുടെ കളക്ഷൻ സെന്ററുകളിലേക്ക് എത്തുന്നത്.ഇന്നലെ ഇതുപോലെ കളക്ഷൻ ഏൽപ്പിക്കാൻ വന്ന ഒരു കൊച്ചു ബാലനാണ് ഇപ്പോൾ താരമാകുന്നത്.ഇതിനെക്കുറിച്ച് അവരുടെ ഫേസ്ബുക്ക് പേജിൽ അവർ തന്നെ കുറിച്ചിട്ടുണ്ട്.
“ഇൗ മകന്റെ ഏറ്റവും വലിയ രണ്ടു ആഗ്രഹങ്ങൾ ഒരുമിച്ച് സാധിച്ചു ഇന്ന്!! അവന്റെ എല്ലാം നഷ്ടമായ കൂട്ടുകാർക്ക് വേണ്ടി കുറച്ചു സാധങ്ങൾ കൊടുക്കുവാനും അവന്റെ ഏറ്റവും വലിയ ഇഷ്ട്ട സിനിമാതാരം ഇന്ദ്രെട്ടനെ കാണാനും സാധിച്ചു എന്നുള്ളതാണ്!!!😊♥️”,അൻപോട് കൊച്ചി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.