ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25
സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.
കെൻഡി സിർദോ,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ബോളിവുഡിലും തമിഴിലുമടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മലയാളി സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ബിജിബാൽ സംഗീതവും ഹരിനാരായണൻ ഗാന രചനയും ജ്യോതിഷ് ശങ്കർ കലാ സംവിധാനവും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും റോണക്സ് സേവ്യർ മേക്കപ്പും ജാക്കി വസ്ത്രാലങ്കാരവും നിർവ്വഹിക്കും.ചിത്രത്തിലെ ക്യാരക്ടർ സോംഗ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.മിഥുൻ ജയരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം കാണാം