Thursday, July 9

നിവിന്റെ താരത്തിൽ നിന്നും ഗംഭീര നടനിലേക്കുള്ള വളർച്ച;നിവിനേയും മൂത്തോനേയും അഭിനന്ദിച്ച് നടൻ അനീഷ് ജി മേനോൻ

Pinterest LinkedIn Tumblr +

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്

ചിത്രം കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.

ചിത്രത്തെ അഭിനന്ദിച്ച് നടൻ അനീഷ് ജി മേനോൻ ഇപ്പോൾ രംഗത്തെത്തി.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

“മൂത്തോൻ” എന്ന ഇന്റർനാഷണൽ സിനിമയിൽ എത്തിനിൽക്കുന്നു ഇന്ന് മലയാള സിനിമ.
തീയേറ്ററിൽ നിന്നും സിനിമ കണ്ടുകഴിഞ്ഞ്
കുറച്ചു നേരം അങ്ങിനെത്തന്നെ
ഇരുന്നുപോകും.
അതിന്റെ
ഒരു ഹാങ് ഓവർ ഇപോഴും നിൽക്കുന്നുണ്ട് മനസ്സിൽ.
_നിവിൻ പോളി_
കുത്ത് റാതീബും മീൻപിടുത്തവും ഏറെ നിഷ്കളങ്കതയും ഉള്ള ലക്ഷദ്വീപിലെ പാവത്താനയ അക്ബറിന്റെ ശരീര ഭാഷയിൽ നിന്ന് ഏറെ ദൂരമുണ്ടായിരുന്നു
കാമത്തിപുരയിലെ സ്വർഥനും വൃത്തികെട്ടവനുമായ ചോരമണക്കുന്ന അക്ബറിന്റെ ശരീരഭാഷക്ക്.
സംശയമില്ലാതെ പറയാം..
നിവിൻ ഒരു രക്ഷയുമില്ല👌🏻👌🏻👌🏻
താരത്തിൽ നിന്ന് ഗംഭീര നടനിലേക്കുള്ള വളർച്ച. അത് ആഘോഷിക്കണം.
കാരണം നിങ്ങളത് അർഹിക്കുന്നുണ്ട്.
_ഗീതു മോഹൻദാസ്_
ഗംഭീരമായ സ്ക്രിപ്റ്റിഗ് അതി ഗംഭീരമായ സംവിധാനം.
ഇതിൽ കൂടുതലായി ഒന്നും പറയാനില്ല.
ഇവരുടെ സിനിമയിലൊക്കെ അഭിനയിക്കാൻ അവസരം കിട്ടുന്നത് ഒരു നടന്റെ വലിയ ഭാഗ്യമാണ്.
ഓരോ കഥാപാത്രങ്ങളുടെയും പ്ലേസ്മെന്റ് അത്ര ശക്തമാണ്.
എല്ലാവരുടയും മികവ് മാക്‌സിമം ഉപയോഗിച്ചിട്ടുണ്ട്.
റോഷൻ, ദിലീഷേട്ടൻ, സുജിത്ത്, സഞ്ജന ദീപു, പറവയിലെ കുട്ടികൾ, മറ്റുകുട്ടികൾ
സലീം, റോസ, ഉമ്മ, ആമിന, വാർഡൻ…
ഒരു രക്ഷയുമില്ല. ഇത്രയും മികച്ച പ്രകടനങ്ങൾക്കിടക്കാണ് നിവിൻ ഇത്ര കയറി നിൽക്കുന്നത്. ആശംസകൾ..
_രജീവ് രവി_
ലക്ഷദ്വീപിന്റെ വെള്ളയും നീലയും കലർന്ന പ്രണയ ഭംഗി യിലേക്കും
മുബൈ തെരുവുകളുടെ ഇരുട്ടും, രാക്ഷസീയതയും , ഭയവും, സെക്സും, നിറഞ്ഞ ദുരിത ത്തിലേക്കും നമ്മളെ എത്തിച്ചിരിക്കുന്നു.
_ബി. അജിത്ത്കുമാർ_
നമ്മുടെ സിനിമകളിൽ
കണ്ടുപരിച്ചയമില്ലത്ത
വേറിട്ട കാഴ്ചകളെ വിട്ടുവീഴ്ചകളില്ലതെ നമുക്ക് മുന്നിലേക്ക് എത്തിച്ച സംവിധായക മികവിനൊപ്പം എടുത്ത് പറയാവുന്ന പേരാണ് ബി.അജിത് കുമറിന്റെത്.
ആർട്ട്, സംഗീതം തൊട്ട് സിനിമയുടെ സമസ്ത മേഖലയും ഒന്നിനൊന്ന് മികച്ചതാണ്.
തീർച്ചയായും
ഇൗ സിനിമ നിങ്ങളെ കുറച്ച് നേരത്തേക്ക് വേട്ടയാടും.
കലാമൂല്യമുള്ള,
കച്ചവട സിനിമയുടെ എല്ലാ ചേരുവകളും വന്ന് ചേർന്ന നല്ലൊരു സിനിമയാണ്. കാണുക.

“Lucifer”
Loading...
Share.

About Author

Comments are closed.