നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നില്‍ തിളങ്ങി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍. കറുത്ത ഡ്രസില്‍ മീശ പിരിച്ച് കിടിലൻ ലുക്കിലാണ് മോഹന്‍ലാലും മമ്മൂട്ടിയും ചടങ്ങിന് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വിരുന്നിനെത്തിയ മമ്മൂട്ടി മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്നലെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമിലും തമ്മിലുള്ള വിവാഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പള്ളിയില്‍ വച്ച് നടന്നത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും താരങ്ങള്‍ അവസാനം വരെ പങ്കെടുത്തിരുന്നു.
വിവാഹത്തിന് ശേഷം സിനിമ പ്രവര്‍ത്തകര്‍ക്കായുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത് ഇന്നായിരുന്നു. ഈ ചടങ്ങിലാണ് താരങ്ങള്‍ മാസ് ഗെറ്റപ്പില്‍ എത്തിയത്. കോവിഡ് ചടങ്ങുകള്‍ പാലിച്ചു കൊണ്ട് നവംബര്‍ 29ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ ചടങ്ങിലും മോഹന്‍ലാലും കുടുംബവും സജീവമായി പങ്കെടുത്തിരുന്നു.