അല്ലു അര്ജുന്, പൂജ ഹെഗ്ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രം മലയാളത്തില്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മൊഴിമാറ്റി കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി. കുറച്ച് കാലങ്ങൾക്ക് ശേഷം എത്തുന്ന അല്ലു
അർജുൻ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ആ പ്രതീക്ഷയോടെല്ലാം നീതി പുലർത്തുന്ന ചിത്രമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് . ഈ മികച്ച റിപ്പോർട്ടുകൾ ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ചിത്രം ആദ്യ ദിനം 83 കോടി രൂപയാണ് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. പിന്നീടുള്ള ദിവസങ്ങളിലും ഇതിന് സമാനമായ രീതിയിൽ വലിയ കളക്ഷൻ തന്നെയാണ് ചിത്രത്തിന് ലഭിച്ചത്.
അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്വെന്ഷന് ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന് ആണ്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്.