മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആണ്കുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, എങ്കിലും തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്തു നില്ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.2015ൽ പുറത്തിറങ്ങിയ നീന.
2017ൽ പുറത്തിറങ്ങിയ സോഷോ എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയത്.പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന് ടി ജോണുമായുള്ള വിവാഹത്തിന് ശേഷം ആന്‍ അഗസ്റ്റിൻ സിനിമയില്‍ നിന്നും വിട്ട് നിൽക്കുകയാണ്, ഇപ്പോൾ സാരിയിൽ അതിമനോഹാരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്.
അലമാരയിൽ ഇരിക്കുന്ന അമ്മയുടെ സാരികൾ ധരിക്കുമ്പോൾ അമ്മയുടെ ഓർമ്മകൾ തിരികെ ലഭിക്കുന്നു എന്നാണ് താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്, വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി, നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.