കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ .ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണം ലഭിച്ച ട്രയ്ലർ അഞ്ച് മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ്
ഇതിനിടെ ലൂസിഫർ സിനിമ ഉണ്ടാകുവാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന്റെ തിരകഥയുമായി തന്നെ മുരളിയും പ്രിത്വിയും സമീപിച്ചപ്പോൾ അവർ ആദ്യം പറഞ്ഞത് ചേട്ടനെക്കാൾ വലിയ ലാലേട്ടൻ ആരാധകർ ഞങ്ങൾ ആണ് എന്നതായിരുന്നു.ആ ചിന്ത മനസ്സിൽ വെച്ചുകൊണ്ട് തയ്യാറാക്കിയ തിരക്കഥയാണ് ലൂസിഫറിന്റെത്.അതിനാൽ തന്നെ ലാലേട്ടൻ ആരാധകർക്ക് ഒരു വിരുന്നാകും ലൂസിഫർ എന്ന് ഉറപ്പ് തരുന്നു,ആന്റണി പെരുമ്പാവൂർ പറയുന്നു