Saturday, June 12

ഇത് എന്ത് വേഷമാണ് അനു, റാണി ചേച്ചി കണ്ടാൽ വഴക്കു പറയില്ലേ, ഗ്ലാമര്‍ ചിത്രങ്ങളുമായി എസ്തർ

Pinterest LinkedIn Tumblr +

നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് എസ്തർ അനിൽ കടന്നു വന്നത്.എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്.ദൃശ്യത്തിലെ പ്രകടനം വളരെ ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക്‌ പതിപ്പുകളിലും അഭിനയിച്ചു.

esther-2.

esther-2.

ഇപ്പോളിതാ  എസ്തർ അനിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ . കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണിത്. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.രസകരമായ കമന്‍റുകളും ചിത്രങ്ങൾക്ക് താഴെ ആരാധകർ‍ കുറിക്കുന്നു. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. ദൃശ്യം സിനിമയിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചിരിക്കുന്നത്.

esther...

esther…

ആദ്യ ഭാഗത്തിലേതുപോലെ രണ്ടാം ഭാഗത്തും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ. അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. വെങ്കിടേഷിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം തെലുങ്ക് പതിപ്പിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിക്കുന്നുണ്ട്.

 

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.