വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അനുസിതാര നൽകിയ ഒരു അഭിമുഖം ഏറെ വയറിലായിരുന്നു. ജീവിതത്തിൽ ആരെയെങ്കിലും ചീത്ത വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് വൈറലായത്.
അനുസിതാരയുടെ വാക്കുകൾ:
അങ്ങനത്തെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളത് കുറവാണു. എന്റെ കൂടെ എപ്പോഴും അച്ഛനും അമ്മയുമുണ്ടാകും അല്ലെങ്കിൽ മാമൻ, ചെറിയമ്മ ഇങ്ങനെ ഒരു ഗാങ് എപ്പോഴും എന്റെയൊപ്പം ഉണ്ടാകും. ആകെ ഞാൻ ഒറ്റക്ക് പോയിരുന്നത് കോളേജിലേക്ക് മാത്രമാണ്. ബസിൽ എന്റെ അച്ഛനെയും അമ്മയെയും അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ഒറ്റത്തവണ മാത്രം ഒരാൾ ഭയങ്കരമായി ശല്യം ചെയ്തിട്ടുണ്ട്.
അത് കൽപറ്റയിൽ അറിയപ്പെടുന്ന ഒരാളായിരുന്നു. ആ ചേട്ടൻ എല്ലാവരെയും ശല്യം ചെയ്യും. എന്റെ കോളേജിലെ മിക്ക പെൺകുട്ടികളെയും ആ ചേട്ടൻ ശല്യം ചെയ്യാറുണ്ട്. അയാളോട് ഞാൻ ദേഷ്യപ്പെട്ടു. ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞു. വീണ്ടും എന്റെ പുറകെ ആ ചേട്ടൻ വന്നപ്പോൾ ഞാൻ എന്റെ മാമനോട് പറഞ്ഞു. ആ ചേട്ടന് പുട്ടിനു പീര ഇടുന്നത് പോലെ തല്ല് കിട്ടിയെന്നാ കേട്ടത്. “