Sunday, May 9

“ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അന്ന് സാരി ഉടുപ്പിച്ചാണ് അമ്മ സ്കൂളിൽ വിട്ടത്” ഓർമ്മകളിലൂടെ അനു സിതാര

Pinterest LinkedIn Tumblr +

നിരവധിക്കണക്കിന് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരം കൂടിയാണ് അനു. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്‌ക്രീനിൽ കണ്ടത്. പഴയൊരു പിറന്നാൾ ആഘോഷത്തിന്റെ ഓർമ്മ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ.

കു​ട്ടി​ക്കാ​ല​ത്തെ ആ​ദ്യം ഓ​ർ​മ​ വ​രു​ന്ന ആ​ഘോ​ഷം എന്റെയും അനിയത്തി​യു​ടെ​യും പിറന്നാളുക​ളാ​ണ്. ഒ​ന്നാം ക്ലാ​സി​ൽ പഠിക്കുമ്പോഴു​ള്ള എന്റെ ബ​ർ​ത്ത് ഡേ ​ന​ല്ല ഓ​ർ​മ​യു​ണ്ട്. അന്ന് എ​ന്നെ സാരി​യൊ​ക്കെ ഉ​ടു​പ്പി​ച്ചി​ട്ടാ​ണ് മമ്മി സ്കൂ​ളി​ലേ​ക്ക് അ​യ​ച്ച​ത്. അ​തു ​ക​ണ്ട് കുട്ടികളൊ​ക്കെ എന്റെ ചു​റ്റും കൂ​ടി. ചെറി​യ പ്രായത്തിൽ സാരിയൊക്കെ ഉ​ടു​ത്ത് പോ​യ​ത് മറക്കാ​നാ​കി​ല്ല. ഒ​രി​ക്ക​ൽ അ​നി​യ​ത്തി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​രു ആൻറി​ക്ക് ബ​ർ​ത്ത് ഡേ ​ആ​രു​ടേ​താ​ണെ​ന്ന് മാ​റി​പ്പോ​യി. എന്റെ പി​റ​ന്നാ​ളാ​ണെ​ന്ന് ക​രു​തി​യാ​ണ് പാ​ത്തു എ​ന്ന് വിളിക്കുന്ന ഞ​ങ്ങ​ളുടെ താ​ത്ത സ​മ്മാ​ന​വു​മാ​യി എ​ത്തി​യ​ത്. എ​നി​ക്ക് ഗി​ഫ്റ്റാ​യി​ ഡ്ര​സ്സും തന്നു. പി​റ​ന്നാ​ൾ ആഘോ​ഷി​ക്കു​ന്ന അ​നി​യ​ത്തി ഒ​രു​പാ​ട് സ​മ്മാ​ന​ങ്ങ​ൾ കി​ട്ടി സന്തോഷത്തിലായിരുന്നു. ​അ​തു ​ക​ണ്ട് വിഷമത്തി​ലാ​യ എ​നി​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ ഈ ​ഗി​ഫ്റ്റ് കു​ഞ്ഞുപ്രാ​യ​ത്തി​ലെ വ​ലി​യ സന്തോഷമായി​രു​ന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.