മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.മമ്മൂക്കയ്ക്ക് വേറിട്ട രീതിയിൽ പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അനു സിത്താര.മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് അനു സിത്താര.
അനു സിത്താര ധരിച്ച ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയിട്ടുണ്ട്. അതില്‍ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംകള് നേര്‍ന്നിരിക്കുന്നത്.കൃത്യം 12 മണിക്ക് തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ അനു സിത്താര ഈ വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി.