ഇന്നലെ കൊച്ചി PVRൽ വെച്ച് നടന്ന മമ്മൂക്ക ചിത്രം പേരൻപ് പ്രീമിയർ ഷോ കണ്ടിറങ്ങിയവർക്കെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയാനുള്ളത്. മമ്മൂട്ടിയുടേയും സാധന എന്ന പെൺകുട്ടിയുടെയും പ്രകടനത്തെ ഏറെ പ്രശംസിച്ചിരിക്കുകയാണ് ചിത്രം കണ്ടിറങ്ങിയ സിനിമ ലോകത്തെ പ്രമുഖർ. അതിനിടയിൽ ഏറെ ശ്രദ്ധേയമാകുകയാണ് അനു സിതാരയുടെ ഫേസ്ബുക്ക് കുറിപ്പ്. “അമിത പ്രതീക്ഷയോടെയാണ് പേരൻപ് കണ്ടത്. പക്ഷേ ചിത്രം എന്റെ ആ പ്രതീക്ഷകൾക്കും എല്ലാം ഏറെ അപ്പുറമാണ്. അത്ര മനോഹരമായിട്ടാണ് റാം സാർ ആ ചിത്രം ഒരുക്കിയിരിക്കുന്നത്.” മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലായെന്ന് അനു അഭിപ്രായപ്പെട്ടു. ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്ന് ആണ് ഉറപ്പ് തരുന്നു. ഫെബ്രുവരി ഒന്നിനാണ് പേരൻപ് തീയറ്ററുകളിൽ എത്തുന്നത്.