Tuesday, August 4

നാടൻ ലുക്കിൽ സുന്ദരിയായി സ്റ്റാർ മാജിക്കിലെ അനുമോൾ; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

Pinterest LinkedIn Tumblr +

ചുരുക്കം ചില സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അനുമോൾ. നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ അനുമോൾ പിന്നീട് ഏറെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി. കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്‌തിരുന്നു.


കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തനിമയുള്ള തനി നാടൻ വേഷത്തിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മലയാളി പെണ്ണെ നിന്റെ മുഖശ്രീയിലായിരം..’ എന്ന ഗാനത്തിൽ വരികളൊക്കെ അനുമോളുടെ ഒരു കടുത്ത ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. അനുമോളും തങ്കച്ചനും ചേർന്നുള്ള സ്റ്റാർ മാജിക്കിലെ കോംബിനേഷൻ പ്രേക്ഷർക്ക് ഒരുപാട് ഇഷ്ടമാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.