Sunday, October 25

അനിയൻ അക്ഷയ് യുടെ ക്ലിക്ക്;പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരൻ

Pinterest LinkedIn Tumblr +

നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്. മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകനായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. താരം ഇപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രത്തിലാണ് അനുപമ അടുത്ത് അഭിനയിക്കുന്നത്.


ക്യാമറയുടെ പിന്നിൽ എത്തി ഒരു സഹസംവിധായികയായി വർക്ക് ചെയ്യണം എന്ന തന്റെ ആഗ്രഹത്തെ പറ്റിയും അത് നിറവേറിയ കഥയെപ്പറ്റിയും അനുപമ പരമേശ്വരൻ പങ്കുവച്ചിരുന്നു. തന്റെ ആഗ്രഹം താൻ ആദ്യമായി പങ്കുവെച്ചത് ദുൽഖർ സൽമാനോട് ആയിരുന്നുവെന്നും അനുപമ പറയുന്നു. പ്രേമം ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ അൽഫോൺസ് പുത്രനോട് അടുത്ത സിനിമയിൽ തന്നെ അസിസ്റ്റന്റ് ആയി ചേർക്കാമോ എന്ന് താൻ ചോദിച്ചിരുന്നു എന്നും എന്നാൽ അത് സാധിച്ചില്ല എന്നും അനുപമ പറയുന്നു. അടുത്ത ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു. അതിന്റെ ഷൂട്ട് തുടങ്ങി എട്ട് ദിവസം ആയപ്പോൾ അനുപമ തന്റെ ആഗ്രഹം വീണ്ടും എടുത്തിട്ടു.

“Lucifer”
Loading...
Share.

About Author

Comments are closed.