പ്രേമത്തിനുശേഷം ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് അനുപമ പരമേശ്വരൻ. തമിഴില്‍ സൂപ്പര്‍ഹിറ്റായ രാക്ഷസന്റെ തെലുങ്ക് പതിപ്പ് രാക്ഷസുഡുവാണ് അനുപമയുടെ ഏറ്റവും പുതിയ റിലീസിനൊരുങ്ങുന്ന ചിത്രം. ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഷംസു സയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരം സഹസംവിധായികയായും അരങ്ങേറ്റം കുറിക്കുന്നു.
കാറിന് പിന്നാലെ താരത്തെ പിന്തുടർന്ന ആരാധകരോട് താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുകായാണ്. ബൈക്കിൽ പിന്തുടർന്ന ആരാധകരോട് ഇങ്ങനെ ചെയ്യരുതെന്നും പിന്തുടര്ന്നാല് അപകടം പറ്റുമെന്നും ദയവ് ചെയ്ത് ആവര്‍ത്തിക്കരുതെന്നും അനുപമ പറയുന്നു. ആരാധകന് തന്നെയാണ് ഈ വാക്കുകൾ തന്റെ സ്മാര്‍ട്ട് ഫോണ്‍ വഴി പകര്‍ത്തിയത്. ടിക്ടോകിലൂടെയാണ് ഈ വീഡിയോ വയറലായത്. രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുടരുന്നത് കണ്ടപ്പോൾ കാറിന്റെ ഗ്ലാസ് താത്തിയാണ് അവരോട് താരം സംസാരിച്ചത്