Monday, March 18

സുപ്പർ ഡീലക്‌സ് അതിഗംഭീരം; ചിത്രത്തിൽ വർക്ക് ചെയ്യാൻ അവസരം നഷ്ടപ്പെടുത്തിയത്തിൽ ദുഃഖം: അനുരാഗ് കശ്യപ്

Google+ Pinterest LinkedIn Tumblr +
“Manju”

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ,തമിഴ് സൂപ്പർ താരം വിജയ് സേതുപതി, സാമന്ത തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്‌സ്.
ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ഫഹദ് ഫാസില്‍ തുല്യ പ്രാധാന്യമുളെളാരു കഥാപാത്രമായും എത്തുന്നു. മാര്‍ച്ച്‌ 29നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തെ കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയാണ് ബോളിവുഡ് സംസി8അനുരാഗ് കശ്യപ്. ചിത്രത്തിന്റെ പ്രീവ്യൂ ഷോ കണ്ട അദ്ദേഹം ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ.ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ ഒരു ഭാഗം എഴുതാനായി ത്യാഗരാജന്‍ കുമാര രാജ നേരത്തെ അനുരാഗിനെ സമീപിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു.ചിത്രം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

“Tovi”
Share.

About Author

Comments are closed.