ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗൺ കാലമായതിനാൽ വീട്ടുമുറ്റത്ത് വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുസരി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
തന്റെ സഹോദരന് തന്നോടുള്ള സ്നേഹവും വാത്സല്യവും വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ അനുശ്രീ പങ്കുവച്ചിരിക്കുന്നത്. പുഴയിൽ വെച്ചുള്ള ഒരു ഫോട്ടോഷൂട്ടിൽ അനുശ്രീ പോസ് ചെയ്യുമ്പോൾ പുഴയിൽ മുങ്ങി കിടന്നു കൊണ്ടാണ് തന്റെ സഹോദരൻ അനൂപ് സുരക്ഷ ഉറപ്പു വരുത്തിയത് എന്ന് താരം കുറിക്കുന്നു.
‘എന്നത്തെയും പോലെ, അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തി. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്… ഞാൻ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..എട്ടനാണ് എന്റെ ശക്തി. My under water security wall.’–അനുശ്രീ കുറിച്ചു. ഈ ലോക്ക് ഡൗൺ വേളയിലും ഫോട്ടോഷൂട്ടിന് അവധി കൊടുക്കാതെ നിരവധി ചിത്രങ്ങളാണ് അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
‘പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം..’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കു വച്ചത്. സ്ഥിര വസ്ത്രധാരണത്തെ പൊളിച്ചെഴുതി കൊണ്ട് മോഡേൺ ലുക്കിലും അനുശ്രീ എത്തിയിരുന്നു. നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും നിരവധി വ്യക്തികൾ ആണ് അനുശ്രീക്ക് പിൻതുണയുമായി എത്തുന്നത്.