പ്രേക്ഷകരുടെ പ്രിയതാരം അനുശ്രീയുടെ പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സ്വിമ്മിംഗ് പൂളില്‍ നിന്നുളള താരത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്ക്കുന്ന തേയിലക്കാടിന് നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റിലെ സ്വിമ്മിംഗ് പൂളിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ക്യാപ്ഷനും ഏറെ ശ്രദ്ധ നേടിയ ഒന്നന്നായിരുന്നു. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പളളിനീരാട്ട് എന്നുമായിരുന്നു താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക് കിട്ടിയ നടിയാണ് അനുശ്രീ, ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍ എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്,
അതിൽ നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ പെട്ടെന്നായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.