അനുശ്രീയെ സംബന്ധിച്ചിടത്തോളം ഈ ലോക്ക് ഡൗൺ കാലം വേറിട്ട ഫോട്ടോഷൂട്ടുകളുടേതാണ്. ഒന്നിനൊന്ന് മികച്ച ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയും പ്രേക്ഷകമനവും കവരുന്ന അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. അത്യാവശ്യം മോഡേണായിട്ട് തന്നെയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികമാര്‍ നിരവധിയാണ്. പക്ഷേ എല്ലാവര്ക്കും മുന്‍നിര നായികമാരെ പോലെ ശോഭിക്കാന്‍ അത്രക്കങ്ങ് സാധിച്ചിട്ടില്ല. പക്ഷേ രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുണേട്ടാ എന്ന വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്‍ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.