ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും.സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് അടുത്ത ആഴ്ച എറണാകുളത്ത് ആരംഭിക്കും. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് ബാക്കിയുള്ളത്.കഴിഞ്ഞ ദിവസമാണ് ആംസ്റ്റർഡാമിലെ ഷൂട്ടിംഗ് പൂർത്തിയാക്കി സംഘം കേരളത്തിൽ എത്തിയത്.
പ്രധാന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.അതിനാൽ രണ്ട് വർഷമെടുത്ത് വിവിധ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്,അങ്ങനെ തന്നെയാണ് ചെയ്തതും,അൻവർ റഷീദ് പറയുന്നു.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്