കേരളം ഇന്നുവരെ കണ്ടതില്‍ അതിഭീകരമായ പ്രളയത്തിലൂടെയാണ് കടന്നു പോയത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയ നിരവധി പേര് ഇപ്പോഴും സഹായം തേടി കാത്തിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.. പ്രളയക്കെടുതിയില്‍ കുടുങ്ങിയ തന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതയാണെന്ന് നടന് അപ്പാനി ശരത്.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യ രേഷ്മയേയും മറ്റും കണ്ടെത്താന്‍ സഹായിക്കണെമന്ന് ശരത് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
ഭാര്യ സുരക്ഷിതയാണെന്നും രേഷ്മയും കുടുംബവും ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്തുണ്ടെന്നും താന്‍ സംസാരിച്ചുവെന്നും ശരത് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘അവള്‍ക്കിപ്പോള്‍ ചെറിയ ഇന്ഫക്ഷന് അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല.ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്’.
പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ ഭാര്യ രേഷ്മയും കുടുംബവും. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ശരത് ഫെയ്സ്ബുക്ക് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു.