അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ തലൈവി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി സിനിമക്ക് വേണ്ടിയുള്ള അരവിന്ദ് സ്വാമിയുടെ ലുക്ക് കണ്ട് ഞെട്ടി പ്രേക്ഷകർ. എം ജി ആറിനെ വാർത്തെടുത്തത് പോലെ തന്നെയാണ് അരവിന്ദ് സ്വാമിയുടെ ലുക്ക്. A L വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കങ്കണ റണൗട്ടാണ് തലൈവിയായി എത്തുന്നത്. ഫസ്റ്റ് ലുക്കിൽ കങ്കണക്ക് തലൈവിയുമായി സാദൃശ്യമില്ല എന്നൊരു ആരോപണം പരക്കെയുണ്ട്. അരവിന്ദ് സ്വാമിയുടെ രണ്ടു ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
അഭിനയ കാലഘട്ടം മുതൽ മുതലേ ജയലളിതയും എം ജി ആറും ഒന്നിച്ചുണ്ടായിരുന്നു. 1965നും 1973നും ഇടയിൽ ഇരുപത്തിയെട്ടോളം ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എം ജി ആർ തന്നെയാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നത്. വിഷ്ണു വർദ്ധൻ ഇദുരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 2020 ജൂൺ 26ന് തീയറ്ററുകളിലെത്തും.