മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ഹരിശ്രീ അശോകന്റേത്. താരത്തിന്റെ കുടുംബവിശേഷങ്ങൾ എല്ലാം മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹം എല്ലാം ആരാധക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് അർജുൻ അശോകന് കുഞ്ഞു പിറന്നത്. ഈ വിശേഷങ്ങൾ അർജുൻ ആരാധകരുമായി പങ്കുവെച്ചിരുന്നു. അൻവി എന്നാണ് താരം മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോൾ കടുംബത്തിനൊപ്പമുള്ള ചിത്രമാണ് അർജുൻ അശോകൻ പങ്കുവെച്ചിരിക്കുന്നത്.
ഭാര്യ നിഖിതയ്ക്കും, ഹരിശ്രീ അശോകനും അമ്മൂമ്മ പ്രീത അശോകനും ഒപ്പം നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആദ്യത്തെ കണ്മണി അര്‍ജുന്റെയും നിഖിതയുടെയും ജീവിതത്തിലേക്ക് എത്തിയത്. മകളുടെ പേര് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ.