അര്ജുന് അശോകന് നായകനാകുന്ന തട്ടാശ്ശേരി കൂട്ടം പ്രേക്ഷകരിലേക്ക്. വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിലെത്തും. ദിലീപ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹോദരന് അനൂപാണ്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
അര്ജുന് അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന് പി ദേവ്, വിജയരാഘവന്, വിജയരാഘവന്. പ്രിയംവദ കൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന് സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം.
പ്രൊജക്ട് ഹെഡ് റോഷന് ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന് അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന് രാജീവ് ഗോവിന്ദന് സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.