ആക്ഷൻ ഹീറോ അർജുൻ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുകയാണ്. മകളായ ഐശ്വര്യ അഞ്ജന ഭാര്യ നിവേദിത എന്നിവരോടൊപ്പമാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. താരം തന്നെയാണ് ആരാധകർക്കായി ആഘോഷങ്ങളുടെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
സർപ്രൈസ് പിറന്നാളാഘോഷം ഒരുക്കിയ മക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയലിലൂടെ മലയാളത്തിൽ വീണ്ടും തിരിച്ചെത്തുകയാണ് അർജുൻ. മോഹൻലാൽ നായകനാകുന്ന മരക്കാർ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട് അദ്ദേഹം.