Sunday, January 20

“നിവിൻ ഒരു മാസ്സ് ഹീറോ പദവിയിലേക്ക് എത്തുന്നത് കാണുമ്പോൾ ഏറെ സന്തോഷം” സംവിധായകൻ അരുൺ ഗോപി

Google+ Pinterest LinkedIn Tumblr +

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മിഖായേലിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. ടീസർ ഷെയർ ചെയ്‌തു കൊണ്ട് രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. “ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ടവരാണ് ഞാനും നിവിനും. ഒരു മാസ്സ് ഹീറോ പദവിയിലേക്ക് നിവിൻ വളരുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്. പേന എടുത്തെഴുതിയാൽ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ്.”

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമാണം. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു.

Share.

About Author

Comments are closed.