Saturday, June 12

ആര്യയുടെ ‘അടിയേ കൊള്ളുതേ’യ്ക്ക് ഡിസ്‌ലൈക്ക് പൂരം, ട്രോള്‍മഴ

Pinterest LinkedIn Tumblr +

‘സഖാവ്’ എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീതപ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂര്‍ സ്വദേശിയായ ആര്യ ദയാല്‍. നിരവധി ഗാനങ്ങളുടെ കവര്‍ രൂപങ്ങള്‍ ആര്യ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ആര്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു കവര്‍ ഗാനം ട്രോളുകളും വിമര്‍ശനങ്ങളും നേരിടുകയാണ്. ‘ഉന്റല്ലോ എയറില്‍ ഉന്റല്ലോ’, ‘പെര്‍ഫെക്റ്റ് ഒക്കെ’ തുടങ്ങി നിരവധി ട്രോള്‍വിമര്‍ശന കമന്റുകളാണ് യൂട്യൂബില്‍ നിറയെ. ആര്യയും സുഹൃത്ത് സാജനും ചേര്‍ന്നാണ് ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് പുറത്തിറക്കിയത്.

ഗാനത്തിന് മിനിറ്റ് വച്ചാണ് ഡിസ്ലൈക്ക് വര്‍ധിക്കുന്നത്. അതേ സമയം വിമര്‍ശനങ്ങള്‍ കൂടിയതിനെ തുടര്‍ന്ന് ഇതൊരു കവര്‍ ഗാനമല്ലെന്നും ‘ജാം സെഷന്‍’ ആയിരുന്നുവെന്നും വിശദീകരണം നല്‍കിയിട്ടുണ്ട് ആര്യ. ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാല്‍, ശ്രുതി ഹാസന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയതാണ് ‘അടിയേ കൊള്ളുതേ’ എന്ന ഗാനത്തിന്റെ യഥാര്‍ഥ രൂപം. വാരണം ആയിരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.