മലയാള സിനിമയിലെ യുവ നായകന്മാരില് മുന്‍ നിരയിലുള്ള താരം ആണ് ആസിഫ് അലി. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ആരാധക ഹൃദയം കീഴടക്കിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് ആദ്യം മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
വളരെ മികച്ച വര്‍ഷമായിരുന്നു താരത്തിന് 2019. താരത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍ എല്ലാം വളരെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇപ്പോഴിതാ താരം ഒരു അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടക്കുകയാണ് ആസിഫ് അലി. ആദ്യം തേടി വന്ന സിനിമകളെല്ലാം തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നവ അല്ലെന്നും മറ്റു താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും താരം പറയുന്നു. പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ഒന്നും എടുക്കാത്ത തിരക്കഥകളായിരുന്നു ആദ്യം തനിക്ക് ലഭിച്ചിരുന്നതെന്നും ആസിഫ് പറയുന്നു.
താരത്തിന്റെ പുറത്തിറങ്ങിയ കെട്ടിയോളാണെന്റെ മാലാഖ തീയറ്ററില്‍ വന്‍ ഹിറ്റായിരുന്നു. 2019ല്‍ ആസിഫിന് മികച്ച വേഷങ്ങള്‍ കിട്ടിയിരുന്നു. കഥാപാത്രങ്ങളില്‍ പുലര്‍ത്തുന്ന പുതുമ തന്നെയാണ് താരം മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.