Tuesday, September 29

മോഹൻലാൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തത് എന്ത്? പഴയ വിവാദ വിഷയത്തെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

Pinterest LinkedIn Tumblr +

സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. യുവതാരങ്ങളിൽ ശ്രദ്ധേയനായി മാറിയതിനോടൊപ്പം താരം ചില വിവാദങ്ങളിലും അകപ്പെട്ടു. അതിലൊന്നായിരുന്നു ഫോൺ വിളിച്ചാൽ ആസിഫലി എടുക്കില്ല എന്ന ആക്ഷേപം.സിനിമ മേഖലയിലെ താരങ്ങള്‍ ഫോണ്‍ എടുക്കാത്തത് പല വിവാദങ്ങള്‍ക്ക് വഴിവക്കാറുണ്ട് . സൂപ്പര്‍താരം മോഹന്‍ലാല്‍ വിളിച്ചിട്ടു പോലും ആസിഫ് അലി ഫോൺ എടുക്കാന്‍ തയ്യാറായില്ലെന്ന തരത്തില്‍ ആദ്യകാലങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആസിഫ് അലി.

‘ഫോണിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ വരുന്നതിന് മുന്നേയുള്ള എന്റെ പ്രശ്‌നമാണത്. എന്റെ ആദ്യത്തെ വിവാദം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്നുള്ളതായിരുന്നു. സി.സി.എല്ലിന്റെ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) ടൈമില്‍ ഞാന്‍ കളിക്കാമെന്ന് പറഞ്ഞു. പക്ഷേ എനിക്കന്ന് ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ട് ഉണ്ടായിരുന്നു. ആ സമയത്ത് ഷൂട്ട് ബ്രേക്ക് ചെയ്‌തിട്ട് എനിക്ക് പോകാന്‍ പറ്റില്ല. അങ്ങനെയൊക്കെ കുറേ പ്രശ്‌നങ്ങള്‍ വന്ന സമയത്ത് ലാലേട്ടന്‍ എന്നെ വിളിച്ചു. പതിവ് പോലെ എന്റെ ഫോണ്‍ എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ ഇട്ടേക്കുവായിരുന്നു. അതു ഭയങ്കര പ്രശ്നമായി’-ആസിഫ് പറഞ്ഞു . എന്നാൽ ആ ഒരൊറ്റ പ്രശ്നം കൊണ്ട് തന്റെ ഒരുപാട് പഴയ സുഹൃത്തുക്കളെ തനിക്ക് തിരിച്ചു കിട്ടി എന്നും ആസിഫ് കൂട്ടിച്ചേർക്കുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.