വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകൻ ജിബു ജേക്കബ്. ഇനി നിർമാതാവിന്റെ കുപ്പായമണിയുന്ന ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ഷോർട്ട് ഫിലിമാണ് കളം. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റ് എന്നാണ് ബാനറിന്റെ പേര്. വിഷ്ണു പ്രസാദ് സംവിധാനം നിർവഹിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളികളുടെ പ്രിയ യുവനായകൻ ആസിഫ് അലി സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളം റിലീസ് ചെയ്യുന്നത്.
ദീപക് വിജയൻ കാളിപറമ്പിൽ തിരക്കഥ എഴുതി സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്ന കളത്തിൽ അഭിനയിക്കുന്നത് പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവരാണ്. അജ്മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ: രാജേഷ് കെ ആർ, ആർട്ട്: കിഷോർ കുമാർ, മേക്കപ്പ്: സവിത് സുധൻ, സിങ്ക് സൗണ്ട് & മിക്സ്: ഷിബിൻ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാൻ: അജിത് വിഷ്ണു, അസ്സോസിയേറ്റ് ഡയറക്ടർ: വിവേക് അയ്യർ, സ്റ്റിൽസ്: ഉണ്ണി ദിനേശൻ, ടൈറ്റിൽ: ശ്യാം കൃഷ്ണൻ, ഡിസൈൻസ്: ഷാൻ തോമസ്.