Thursday, October 22

“ആനയെ എങ്ങനെ ഫ്രിഡ്‌ജിലാക്കാം ചോദ്യത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ആശയെ എങ്ങനെ അലമാരയിലാക്കാം” രസകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി അശ്വതി

Pinterest LinkedIn Tumblr +

മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അശ്വതിയിപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ഇപ്പോൾ രസകരമായ ഒരു ചിത്രവും വീഡിയോയും പങ്കുവയ്ക്കുകയാണ് താരം. ‘ആനയെ എങ്ങനെ ഫ്രിഡ്ജിലാക്കാം എന്ന ചോദ്യത്തിനുശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു.. ആശയെ എങ്ങനെ അലമാരയിലാക്കാം.’ എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. സീരിയലിലെ രസകരമായ ഒരു ഭാഗം ഷൂട്ട് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവയ്ക്കുന്നത്. അശ്വതിയെ കൂടാതെ മറ്റ്ചില ആളുകളും അലമാരയില്‍ കയറിയിരിക്കുന്നതും ഫാസ്റ്റ് മോഷനായ വീഡിയോയിലുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.