അശ്വതി ശ്രീകാന്തിനെ അറിയാത്ത മലയാളികള്‍ വിരളമാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് അശ്വതി. വൈവിധ്യമാര്‍ന്ന അവതരണവുമായെത്തിയ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകര്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചിരുന്നു. വിവിധ ചാനലുകളിലായി നിരവധി പരിപാടികളിലൂടെയാണ് അശ്വതി ശ്രീകാന്ത് എന്ന അവതാരക മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ചർച്ച ചെയ്യാറുണ്ട്, ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് അശ്വതി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്. പോസ്റ്റ് വായിക്കാം
ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേൽ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോൾ ഇത് കാണുന്ന എല്ലാവർക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കിൽ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാൻ ഒരു സ്ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയാൻ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാൻ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്…നമ്മൾ മാറുന്നുണ്ട്. ഇനിയും മാറും
നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ചേച്ചീ അല്ലേ വീട്ടിലെ എല്ലാ പെണ്ണുങ്ങളും ജോലിക്ക് പോയ അടുക്കള പണി ചെയ്യാൻ വീട്ടിൽ ആരും ഇല്ലെന്ന് പറയുന്ന ഭർത്താവ് ഉള്ള സീരിയൽ ഉള്ളത്. അത് എന്താ നിങ്ങൾ ഇടുമ്പോൾ ബർമുഡ നമ്മൾ ഇടുമ്പോൾ വള്ളി നിക്കറെന്നായിരുന്നു ഒരാളുടെ ചോദ്യം.ആണുങ്ങൾ വീട്ടച്ഛൻ ആവുന്നതും ഒരു കുറവല്ലെന്നും പറഞ്ഞിരുന്നു, കേട്ടിരുന്നോയെന്നായിരുന്നു അശ്വതി തിരിച്ച് ചോദിച്ചത്.