Author: Editor

1982 മുതൽ സിനിമാലോകത്തുള്ള തിളങ്ങി നിൽക്കുന്നെ താരമാണ് മീന. ബാലതാരമായി തുടങ്ങി പിന്നീട് നായികനിരയിലേക്കുയര്‍ന്ന നടി തമിഴിൽ, തെലുങ്കു, കന്നഡ, മലയാളം വളരെ  സജീവമാകുകയായിരുന്നു. ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് മലയാളത്തിൽ മീനയെത്തിയത്. മോഹൻലാലിനൊപ്പം വര്‍ണ്ണപകിട്ടിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്.  മീന ഒടുവിലായി അഭിനയിച്ച ചിത്രമാണ് ദൃശ്യം 2. മീനയുടെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് സിനിമയുമാണിത്. ദൃശ്യം 2ന്‍റെ സെറ്റിലെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് മീന. ബാലതാരമായി അഭിനയിച്ചു കൊണ്ടിരുന്ന സമയത്തും ശേഷം നായികയായപ്പോഴുമെല്ലാം ഏറെ ഗൗരവത്തോടെയാണ് സിനിമയെ സമീപിച്ചിരുന്നതെന്ന് മീന പറഞ്ഞിരിക്കുകായണ്. ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠയില്ലെന്ന് താൻ ഒരു സംവിധായകനെ കൊണ്ടും പറയിപ്പിച്ചിട്ടില്ലെന്നും നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.ചെറുപ്പത്തിലെയൊക്കെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ഷൂട്ടിന് പോയിരുന്നത്. സംവിധായകന്‍ കരയാനും ചിരിക്കാനുമൊക്കെ പറയുന്നതുപോലെ ചെയ്യും. നായികയായ ശേഷമാണ് ആളുകളുടെ സ്നേഹം കണ്ടപ്പോള്‍ ഈ ജോലിയുടെ രസവും ഗൗരവവും ശരിക്ക് അറിയാനായതെന്നും മീന…

Read More

മലയാള സിനിമ-സീരിയൽ രംഗത്ത് മിന്നുന്ന താരമാണ് സുരഭി ലക്ഷ്മി.64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിക്കുന്നത് സുരഭിലക്ഷ്മിയാണ്. നാടക ജീവിതം മുതല്‍ സിനിമാ ജീവിതം വരെ ഒട്ടേറെ അവാര്‍ഡുകള്‍ നടിയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോളിതാ മമ്മൂട്ടി കരയുന്നതും മോഹന്‍ലാല്‍ ചിരിക്കുന്നതും കാണാനാണ് തനിക്ക് ഇഷ്ടമെന്ന് നടി സുരഭി ലക്ഷ്മി. ഒരു സ്വകാര്യ എഫ്‌എം ചാനലിന്റെ പ്രോഗ്രാമിനിടെ ഇവരില്‍ ആരുടെ ആരാധികയാണെന്ന ചോദ്യത്തിനാണ് നടി വളരെ വേറിട്ട ഒരു മറുപടി നല്‍കിയത്. കൂടാതെ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെ കുറിച്ചും, മമ്മൂട്ടി സിനിമയെ കുറിച്ചും സുരഭി മനസ്സ് തുറന്നു. എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ ‘സൂര്യമാനസം’ എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു…

Read More

സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി )നിര്‍മ്മിച്ച ആദ്യ ചിത്രം ഡിവോഴ്‌സിന്റെ ആദ്യപ്രദര്‍ശനം കലാഭവന്‍ തിയേറ്ററില്‍ വച്ച്‌ നടന്നു. ഐ ജി മിനി സംവിധാനംചെയ്ത ഡിവോഴ്‌സിന്റെ പ്രദര്‍ശന ഉദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു.വനിതാശാക്തീകരണത്തിന്റെ കാഴ്ചപ്പാടില്‍ തുടങ്ങിയ പദ്ധതി മാതൃകാപരമെന്നു കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഒന്നര കോടിയാണ് സിനിമ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ വനിതാ സംവിധായകര്‍ക്ക് അനുവദിച്ചത്.ഐ ജി മിനിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട താര രാമാനുജന്റെ നിഷിദ്ധോ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജീവിത പങ്കാളിയില്‍ നിന്ന് ഏല്‍ക്കുന്ന പീഡാനുഭവങ്ങള്‍ സഹിക്കാനാകാതെ ഈ പെണ്ണുങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതാണ് ഐ ജി മിനിയുടെ ഡിവോഴ്സ് പറയുന്നത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ എത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവകോലുകള്‍ വച്ച്‌ ഓരോരുത്തരുടെയും ജീവിതത്തെ പുനര്‍ നിര്‍ണ്ണയിക്കുന്നു.…

Read More

മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി അതിന് ശേഷം നായികയായും തിളങ്ങുകയായിരുന്നു.പിന്നീട് ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേയ്ക്ക് എന്നുള്ള വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നത്. ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.എന്നാല്‍ ഇപ്പോഴിതാ തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി. അതിന്റെ കാരണവും ശാലിനി പറഞ്ഞു. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.പ്രയാസകരമായ ഒരു കാര്യമാണത.് സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്‌കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാന്‍ എന്തുചെയ്യും.പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

Read More

ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 2വിന്  സിനിമാ പ്രേക്ഷകരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ തരംഗം തീർക്കുകയാണ് ഈ സിനിമ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന്‍ ദൃശ്യം 2 കണ്ട് തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ അശ്വിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. https://twitter.com/Mohanlal/status/1364135718369431552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1364135718369431552%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fsourtruth.com%2Fwp-admin%2Fpost.php%3Fpost%3D18197action%3Dedit ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ ട്വിറ്ററില്‍ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്. ‘ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി. ഞങ്ങള്‍ക്ക് ഇത് വലിയൊരു കാര്യം തന്നെയാണ്. നിങ്ങളുടെ കരിയറിന് എല്ലാവിധ ആശംസകളും’- മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് അശ്വിന്‍ ദൃശ്യം കണ്ട് ട്വിറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. https://twitter.com/ashwinravi99/status/1363441110069182464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1363441110069182464%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fsourtruth.com%2Fwp-admin%2Fpost.php%3Fpost%3D18197action%3Dedit ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ…

Read More

സൂപ്പർ ഹിറ്റ് മലയാള ചിത്രമായ ദൃശ്യംത്തിലൂടെ  സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായ ബാലതാരമാണ് എസ്തർ അനിൽ. മോഹൻലാലിന്റെ മകളായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ അഭിനയിക്കാൻ എസ്തറിനായി. ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴിൽ മിൻമിനി, കുഴലി എന്നീ രണ്ട് ചിത്രങ്ങളിൽ ലീഡ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. View this post on Instagram …

Read More

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ്  സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവനും ചർച്ചാ വിഷയമാണ്. മോഹൻലാലിന്റെ ഗംഭീര പ്രകടനത്തിനും ജീത്തു ജോസഫ് രചിച്ച തിരക്കഥക്കും അദ്ദേഹം സംവിധാനത്തിൽ പുലർത്തിയ കയ്യടക്കത്തിനുമെല്ലാം വലിയ പ്രശംസയാണ് ഇന്ത്യക്കു അകത്തും പുറത്തുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ചിലരെങ്കിലും ചിത്രത്തിന്റെ മേന്മയോടൊപ്പം തന്നെ ചിത്രത്തിൽ മുഴച്ചു നിൽക്കുന്ന, ചില കല്ലുകടിയാവുന്ന കാര്യങ്ങളെ കുറിച്ചും തുറന്നു എഴുതുന്നുണ്ട്. അതിലൊന്നാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ റാണി എന്ന വീട്ടമ്മയുടെ വേഷത്തിലെത്തിയ നടി മീനയുടെ, കഥാപാത്രത്തിന്റെ അവസ്ഥക്ക് ചേരാത്ത മേക്കപ്പ്. അതിനെക്കുറിച്ചു അടുത്തിടെ മനോരമ ഓൺലൈനിൽ നടന്ന ഒരഭിമുഖത്തിൽ സംവിധായകൻ ജീത്തു ജോസഫിനോട് തന്നെ അവതാരകൻ ചോദിക്കുകയും ചെയ്തു. അതിനു ജീത്തു ജോസഫ് നൽകിയ മറുപടി ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിയെടുക്കുകയാണ്. വിമര്‍ശനങ്ങളെ നൂറ് ശതമാനം അംഗീകരിക്കുന്നെന്നും, പറഞ്ഞതില്‍ കാര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. മീന ഒരുപാട് മലയാളം…

Read More

ജിത്തു ജോസഫ് എന്ന അതുല്യപ്രതിഭയുടെ  കഴിവിന്റെ മികവിൽ ദൃശ്യം 2 ആവേശകരമായി തന്നെ മുന്നേറുകയാണ്. സിനിമാ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയിൽ തന്നെ സമാനതകളില്ലാത്ത ചരിത്രനേട്ടമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും നേടിയത്. ഗംഭീര തിരക്കഥയും അത്യുഗ്രൻ ഡയറക്ഷനും ഒത്തുചേർന്നപ്പോൾ മലയാളത്തിനു പുറമേ അന്യഭാഷയിൽ നിന്നും ഉള്ള പ്രേക്ഷകരും സെലിബ്രിറ്റികളും മറ്റ് പ്രശസ്ത വ്യക്തികളും ദൃശ്യം 2 നെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നു. ഓരോ ദിവസവും പിന്നിടുമ്പോഴും ചിത്രത്തിനുള്ള പ്രേക്ഷകപ്രീതി വർധിച്ചുവരുന്നതായാണ് കാണാൻ കഴിയുന്നത്. ചിത്രം സംസാരിക്കുന്ന സാങ്കേതികപരമായ ചില അപാകതകളെ സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ദൃശ്യം 2 ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനോടകം നിരവധി സെലിബ്രിറ്റികൾ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ നേരിട്ടത് വലിയ വാർത്തയായിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ ക്രിക്കറ്റ് ഇതിഹാസം അശ്വിൻ ദൃശ്യം 2 നെ പ്രകീർത്തിച്ചത് വലിയ ചർച്ചയായ വിഷയമായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട…

Read More

ഐ.ജി  ഗീത പ്രഭാകർ മോഹൻലാൽ ഫാൻസിനെ പേടിച്ച് കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ നല്ല  തല്ലുകിട്ടുമെന്ന് പേടിച്ച്  ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് തന്നെ പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പ് ആണിത്. രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. തന്റെ മേക്കപ്പ്മാൻ പകർത്തിയ വിഡിയോ ആണ് നടി പ്രേക്ഷകർക്കായും പങ്കുവച്ചത്. ‘ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽവച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇടിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’–വിഡിയോയിൽ മേക്കപ്പ്മാൻ സുധി പറയുന്നു. കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു നടിയുടെ മറുപടി.ആരെയും പേടിച്ച് ഒളിച്ചോടിയതൊന്നുമല്ല കേട്ടോ, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലാണ് ആശ ശരത് ഇപ്പോൾ. വീട്ടിലേയ്ക്കുള്ള കുറച്ച് സാധനങ്ങൾ മേടിക്കുന്നതിനിടെ ആക്സമികമായി പകർത്തിയ വിഡിയോ ആണിത്. അൻപ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങൾക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന…

Read More

ദൃശ്യം 2വിൽ പണികിട്ടാതിരുന്നത് സഹദേവന്റെ പണി പോയതുകൊണ്ടാണാണെന്ന് കലാഭവൻ ഷാജോൺ. ബാലാജി ശർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ. ഷാജോണിന്റെ കാരവാനിൽ ഇരുന്നായിരുന്നു അഭിമുഖം ചിത്രീകരിച്ചത്.വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി. ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു. കാരവാൻ എടുത്തിട്ട് രണ്ട് വർഷമായി. എഴുത്തുമായി ബന്ധപ്പെട്ടും ചില മീറ്റിങുകൾക്കും സഹായകമാകും എന്നു കരുതിയാണ്…

Read More