Author: Editor

മാറ്റത്തിന്റെ പാതയിലാണ് ഞാനിപ്പോളുള്ളത്. സൗന്ദര്യമാനദണ്ഡങ്ങൾ നിലവിലത്തെ സ്ഥിതിയിൽ  നോക്കുമ്പോൾ, ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്.താൻ നേരിട്ട ബോഡി ഷെയ്മിങ്ങിന്റെ കഥ തുറന്ന് പറഞ്ഞ് പ്രിയ ​ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജ്യോത്സ്നയുടെ കുറിപ്പ്.  ശാരീരികമായും വൈകാരികമായും ആത്മീയമായും തന്നെത്തന്നെ നിയന്ത്രിക്കാനുള്ള  തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പെന്ന് പറയുന്ന ജ്യോത്സ്ന ആരോഗ്യത്തോടെയിരിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും കുറിക്കുന്നു. “നിങ്ങളുടെ ശരീരം മാത്രമല്ല, ഏറ്റവും പ്രധാനമായി മനസും ആരോ​ഗ്യത്തോടെ ഇരിക്കണം.  വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകൾ, നിങ്ങളുടെ ചിന്തകൾ എല്ലാം എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങൾ സമാനതകളില്ലാത്ത വ്യക്തിയാണ്. നിങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ട്.  അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്.” ജ്യോത്സ്ന പറയുന്നു.ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാൻ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങൾക്ക് മൂല്യം നൽകുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ജീവിതത്തിൽ വളരെക്കാലം…

Read More

സജി നായർ – ശാലു മേനോൻ താര ദമ്പതികൾ വർഷങ്ങളായി അഭിനയ മേഖലയിൽ സജീവം ആണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തിൽ സജീവം ആകുന്നത്. പ്രമാദമായ സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. ശാലു മേനോനും ഭർത്താവും നടനുമായ സജി നായരും വേർപിരിയുന്നു എന്ന തരത്തില്‍ ചില ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേക്കാലമായി സജീവമാണ്. ഇപ്പോഴിതാ, അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സജി നായർ.പ്രത്യേകിച്ചു മറുപടി പറയാൻ എനിക്കില്ല. കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്. വേർപിരിയാൻ താത്പര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നൽകട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ടുപേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല’’.– ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജി നായർ വ്യക്തമാക്കി.2016…

Read More

സംവിധായകനും നടനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമായിരുന്നു.ബിലാൽ ആണ് വരൻ. കാസർഗോഡ് വച്ചായിരുന്നു ചടങ്ങുകൾ.ഇപ്പോഴിതാ, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാകുന്നത്. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിർഷയും കുടുംബവും തീവണ്ടിയിൽ മറന്നുവച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്. വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിർഷയും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയിൽ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ…

Read More

മലയാള സിനിമാ രംഗത്ത് മിമിക്രി വേദികളിലൂടെയെത്തിയ താരങ്ങളാണ് ദിലീപും നാദിർഷായും, ദിലീപിന്റെ ഉറ്റ തോഴനാണ് നാദിർഷ . വര്‍ഷങ്ങളായുള്ള പരിചയം. ഇവരുടെ ഇഴയടുപ്പമുള്ള സൗഹൃദത്തെ കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിവുള്ളതുമാണ്. നാദിര്‍ഷയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അടുത്തിടെയായിരുന്നു മൂത്ത മകള്‍ അയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ്. കാസർഗോഡ് വച്ച് നടന്ന ചടങ്ങിൽ  ദിലീപും കുടുബവും സജീവസാന്നിധ്യമായിരുന്നു. ദിലീപ്, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർ ചടങ്ങിനെത്തി. ആയിഷയുടെ പ്രിയ കൂട്ടുകാരിയാണ് മീനാക്ഷി .ചുവപ്പ് സാരിയണിഞ്ഞു മുല്ലപ്പൂവും ചൂടിയാണ് മീനാക്ഷിയെത്തിയത്.ചുവപ്പ് സൽവാറായിരുന്നു കാവ്യയുടെ വേഷം.ദിലീപും കുടുംബവും ചടങ്ങിനെത്തുന്നതും, വധു വരൻമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുംമൊക്കെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകനാണ് ബോബൻ. രണ്ട് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. 2005 ഏപ്രിൽ 2-നാണ്  കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തത് .പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഒരു മകൻ ജനിച്ചത്. ഇപ്പോളിതാ മകൻ ഇസഹാക്കിന്റെ മനോഹരമായ പുതിയ  ചിത്രം പങ്കുച്ചിരിക്കുകയാണ്  മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഇസക്കുട്ടൻ മുയലുകൾക്കൊപ്പം കളിക്കുന്ന ചിത്രമാണ്, ‘ഒരിടത്തൊരു മുയൽമാൻ’ എന്ന രസികൻ കുറിപ്പോടെ ചാക്കോച്ചൻ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Read More

കഷ്ടപ്പാടും ത്യഗങ്ങളും മുംബൈയിൽ നടന്ന വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 ലെ കിരീടം ചൂടിയത് തെലങ്കാനയുടെ മാനസ വാരാണസി. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ റണ്ണറപ്പായത് ഉത്തർപ്രദേശിലെ ഖുശിനഗർ സ്വദേശിയായ മന്യ സിങ്. ഇപ്പോൾ മന്യയുടെ ജീവിതവും അവൾ കണ്ട സ്വപ്നങ്ങളുമാണ് സോഷ്യൽ മീഡിയയിൽ.ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ മിസ് ഇന്ത്യ വേദി വരെ നടന്നുകയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്. മത്സരത്തിൽ റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ സ്വന്തം ജീവിതകഥ വെളിപ്പെടുത്തി. ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം…

Read More

കോവിഡ് പ്രതിസന്ധിയിൽ ഒൻപത് മാസത്തോളം അടഞ്ഞുകിടന്ന തിയറ്റർ വ്യവസായത്തിന് പുത്തന്‍ ഉണർവേകി ,സിനിമാ പ്രേഷകരുടെ വിഷമത്തിന് മോചനം നൽകി മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയറ്ററുകളിലെത്തുന്നു.  സിനിമാലോകത്തിന് ഈ റിലീസുകൾ സഹായകമാകും എന്ന പ്രതീക്ഷയിലാണ് ഏല്ലാവരും . അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ–ബാലു ടീമിന്റെ ഓപ്പറേഷൻ ജാവ,അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന സിനിമകൾ. ഓപ്പറേഷൻ ജാവ കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായാണ് ഓപ്പറേഷന്‍ ജാവ എത്തുന്നത്. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സൈബർ ക്രൈമുകളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.    വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമാണം. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരളത്തിലും തമിഴ്നാട്ടിലും…

Read More

ഒട്ടുമിക്ക ഗാനങ്ങളും മലയാളികൾ  ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത് ഈയടുത്ത കാലത്തായി ഹിപ്ഹോപ് ജോണറിലുള്ള ഒരുപാട് പാട്ടുകൾ മലയാള സംഗീതശ്രേണിയിലേക്ക് വരുന്നുണ്ട്. ആ നിരയിൽ എത്തിയ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് തകതിത്തെയ്. എറണാകുളം സ്വദേശിയായ AK # എന്ന ആകാശ് വിശ്വനാഥിനെയാണ് ‘തകതിത്തെയ്’ എന്നയീ ഇപി ആൽബത്തിൽ ഫീച്ചർ ചെയ്തിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന തകതിത്തെയുടെ ഏറ്റവും വലിയ പ്രത്യേകത അർത്ഥവത്തായ വാക്കുകളെ വരികളാക്കിമാറ്റി എന്നതാണ്. ആകാശ് തന്നെയാണ് തകതിത്തെയുടെ രചനയും, പ്രോഗ്രാമിങ്ങും, റാപ്പ് വോക്കൽസും ചെയ്തിരിക്കുന്നത്. ദൃശ്യ മികവിൽ പുതുമ പുലർത്തുന്ന തകതിത്തെയുടെ സംവിധായകൻ ജിതൻ വി സൗഭഗമാണ്. മുത്തുഗവു എന്ന സിനിമയിലൂടെ സഹസംവിധായകനായി എത്തിയ ജിതൻ ‘അടി കപ്യാരെ കൂട്ടമണി’, ‘അവരുടെ രാവുകൾ’, ‘ക്വീൻ’, ‘ഇഷ്‌ക്ക്’,ആദ്യരാത്രി’,’മോഹൻലാൽ’,’ഗോദ’,’അവിയൽ’ തുടങ്ങിയ സിനിമകളിലെ അഭിനേതാവാണ്. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിൽ കൃഷ്ണ, അമൽ പുരുഷോത്തമൻ എന്നിവരാണ് തകതിത്തെയുടെ ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഓഡിയോ മിക്സ് &…

Read More

സിനിമാ പ്രേക്ഷകർ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ പുതിയ പ്രോമോ എത്തി. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രോമോ പുറത്തുവിട്ടിരിക്കുന്നത്. ‘ഭാഗ്യമോ അതോ മികവോ’ എന്ന കുറിപ്പോടെയാണ് 30 സെക്കന്റ് ദൈർഖ്യമുള്ള പ്രോമോ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. പൊലീസിന്റെ അന്വേഷണം കൂടുതൽ സങ്കീർണമാകുമെന്ന് പ്രൊമോയിലൂടെ വ്യക്തമാണ്. മീനയുടെ കഥാപാത്രം പറമ്പിലാണോ കുഴിച്ചിട്ടതെന്നും സിദ്ദിഖിന്റെ കഥാപാത്രം കുഴിച്ചിട്ടത് എവിടാണെന്ന് ഒന്ന് പറഞ്ഞുകൂടേ എന്നും ജോർജുകുട്ടിയോട് ചോദിക്കുന്നുമുണ്ട് പ്രോമോയിൽ. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും. ദൃശ്യം ആദ്യ ഭാഗത്തിലെ കഥ പ്രേക്ഷകരോട് മോഹന്‍ലാല്‍ പറയുന്ന ഒരു വീഡിയോയും കഴിഞ്ഞ ദിവസം ആമസോണ്‍ പുറത്തുവിട്ടിരുന്നു. കുറച്ചു ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഫെബ്രുവരി എട്ടിന് പുറത്തിറക്കാനിരുന്ന ട്രെയ്ലര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ റിലീസ് ചെയ്തത്. അമസോണ്‍ പ്രൈമിന് അബന്ധം പിണഞ്ഞ് ട്രെയ്ലര്‍ പുറത്തുവിടുകയായിരുന്നു. ട്രെയ്ലര്‍ പിന്‍വലിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ യുട്യൂബ് ചനേനലുകളില്‍…

Read More

സൂപ്പർഹിറ്റ് പരിപാടിയായ ഉടൻ പണത്തിലൂടെ  പ്രേക്ഷകർക്ക്  പ്രിയങ്കരരായി മാറിയ അവതാരകർ  ഡെയ്ൻ–മീനാക്ഷി ജോഡികളുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. വനിത മാസികയുടെ കവർഷൂട്ടിനു വേണ്ടിയായിരുന്നു ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്. കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ മൂന്നാം സീസണും വൻ വിജയമായി മുന്നേറുകയാണ്. ഡെയ്നിന്റെയും മീനാക്ഷിയും അവതരണ മികവും പരിപാടിയുടെ പ്രത്യേകതയാണ്. കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്നു വന്ന ഉടൻ പണം 3.0 ൽ മത്സരാർഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാമെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, മത്സരാർഥി നേടുന്ന അതേ തുക സമ്മാനമായി നേടാനുള്ള സുവർണാവസരവും പ്രേക്ഷകർക്ക്  മനോരമ മാക്സിലൂടെ ലഭിക്കുന്നു.മുൻപ് ഔട്ട് ഡോർ പരിപാടിയായിരുന്ന ഉടൻ പണം ആദ്യ സീസണിൽ തന്നെ വലിയ ഹിറ്റായി മാറിയിരുന്നു. രണ്ടാം സീസണിലും അവതാരകർ വേറിട്ട കോസ്റ്റ്യൂമുകളിലൊക്കെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മൂന്നാം പതിപ്പിൽ ഡീനും മീനാക്ഷിയുമായിരുന്നു അവതാരകരായി എത്തിയത്. ഇവർ ഓരോ എപ്പിസോഡിലും ഓരോ കഥാപാത്രങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനത്തുകയായി പണം…

Read More