Author: Editor

സ്റ്റൈലിഷ് ലുക്കിൽ, വമ്പൻ മേക്കോവറിൽ പുതിയ ഫോട്ടോഷൂട്ടുമായി യുവതാരം എസ്തർ അനിൽ. ‘ദൃശ്യം 2’ വിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.മോഹൻലാലിനും മീനയ്ക്കും ഒപ്പം എസ്തർ അഭിനയിക്കുന്ന ‘ദൃശ്യം 2’ ആമസോൺ ഫെബ്രുവരി 19ന് പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, സായികുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ (2010) എന്ന മലയാള ചിത്രത്തിലൂടെയാണ് എസ്തർ  അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിൽ യംഗ് മല്ലിയായി അഭിനയിച്ചു. പിന്നീട്  ദൃശ്യം  ഒന്നാം ഭാഗത്തിലെ അഭിനയത്തിന് ശേഷമാണ് എസ്ഥേർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. വടക്കൻ കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് 2001 ഓഗസ്റ്റ് 27 ന് എസ്ഥർ അനിൽ ജനിച്ചത്. അനിൽ അബ്രഹാമിന്റെയും അമ്മ മഞ്ജു അനിലിന്റെയും…

Read More

അവതാരികയും നടിയുമായിയൊക്കെ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആര്യ.ഇപ്പോളിതാ ആര്യയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഗ്ലാമർ ലുക്കിലുളള ഫോട്ടോകൾക്ക് വിമർശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ നല്ല ചുട്ട മറുപടിയും ആര്യ കൊടുക്കുന്നുണ്ട്. ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ, എന്നായിരുന്നു ആര്യയുടെ കലക്കൻ മറുപടി. പാന്റ് മുഖ്യം ബിഗിൽ സോറി ആര്യ’, എന്നായിരുന്നു മറ്റൊരു വിമർശകൻ കുറിച്ചത്. ‘നിക്കർ ഉണ്ട് ബിഗിലേ’ എന്നു തിരിച്ചു പറഞ്ഞും ആര്യ കയ്യടി നേടി. അതേസമയം, ആര്യയുടെ പുതിയ ലുക്കിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ആര്യ വെസ്റ്റേൺ, സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലുമെല്ലാം അഭിനയിച്ചെങ്കിലും ടിവി പരിപാടിയാണ് ആര്യയെ ശ്രദ്ധേയയാക്കിയത്. കുഞ്ഞി രാമായണം, ഹണീബീ, പ്രേതം, പുണ്യാളൻ , അലമാര എന്നീ ചിത്രങ്ങളിലും ആര്യ അഭിനയിച്ചിരുന്നു.

Read More

മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  വിവാദം കത്തി നിൽക്കുകയാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുചടങ്ങിൽ ഭാരവാഹികളായ മറ്റ് നടിമാർക്ക് വേദിയിൽ ഇരിക്കാനുള്ള അവസരം നൽകിയില്ലെന്ന പാർവ്വതിയുടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പാർവ്വതിയുടെ ഈ വിമർശനത്തിന് ശക്തമായ മറുപടി നൽകിക്കൊണ്ട് നടിമാരായ ഹണി റോസും രചന നാരായണൻകുട്ടിയും രംഗത്തെത്തിയിരുന്നു. ഏറെ ശ്രദ്ധേയമായ രചന നാരായണൻകുട്ടിയുടെ ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വീണ്ടും ചർച്ചയാവുന്നത് കമന്റുകൾക്ക് മറുപടികളാണ്. അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആരാ ഈ പാർവതി എന്ന് രചന നൽകിയ മറുപടിയാണ്. പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത് ? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളിൽ ആർക്കോ ബോധം വന്നു എന്ന് ചുരുക്കം. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണ് ഈ കമന്റിനാണ് പരിഹാസപൂർവ്വം രചന ആരാ ഈ പാർവതിയെന്ന് ചോദിച്ചത്. അമ്മ സംഘടനയിലുള്ള കുലസ്ത്രീയുടെ ന്യായീകരണ നിലവാരമാണിതെന്നെ ഒരാളുടെ കമന്റിന് രചന നൽകിയ…

Read More

സിനിമ ആസ്വാദകരുടെ മനസ്സിൽ അവതാരകയായും നടിയുമായിയൊക്കെ ശ്രദ്ധ നേടിയ താരമാണ്  ശിൽപ ബാല. വൈവിധ്യമാർന്ന അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് ഉയർച്ചയുടെ പടവുകൾ കീഴടക്കിയത്.കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ശില്പ ബാല മകളുടെ ക്യൂട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അല്ലു അർജുനെ കാണണമെന്ന് വാശിപിടിച്ചു കരയുകയാണ് യാമി. ടിവിയിൽ അല്ലുവിന്റെ ഡാൻസ് കണ്ട് അതിനൊപ്പം ഡാൻസ്ചെയ്തും, അതുപോലെ തന്നെ അല്ലുവിനെ കാണാൻ ഹൈദരബാദിൽ പോകണമെന്നും,അല്ലുവിന്റെ സ്കൂൾ പോകണമെന്നുമൊക്കെ ഈ വീഡിയോയിലൂടെ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ശിൽപ ബാലയുടെ തക്കിട്ടു.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. https://youtu.be/Kc3gpJBIIc0 2016 ലായിരുന്നു ശില്‍പയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടന്നത്. ഭാവന,രചന നാരായണന്‍കുട്ടി മൃദുല മുരളി ,മണിക്കുട്ടന്‍ ,ഹേമന്ത് മേനോന്‍ , രമ്യ നമ്പീശന്‍ തുടങ്ങി സിനിമ രംഗത്ത് വളരെയധികം…

Read More

പ്രശസ്ത സിനിമാ നടൻ കൃഷ്ണകുമാർ ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ചു . സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് താരം നേരിട്ടെത്തി സമരക്കാരോട് സംസാരിച്ചു.പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരിൽ കാണുവാനായി അവരുടെ സമരമുഖത്തു, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണിത്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കൾ സർക്കാരിന്റെ ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ച്, ജോലി നൽകുമെന്ന സർക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം  പാഴായി  പോകുന്നു. എന്തിനു ഈ യുവജന വഞ്ചന.’–കൃഷ്ണകുമാർ പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 3 ദിവസമായി ഇവിടെ സമരം നടക്കുകയാണ്. 2019 ജൂലൈ ഒന്നിനു നിലവിൽ വന്ന പൊലീസ് റാങ്ക് ലിസ്റ്റ് ഏറെ വിവാദമായത് യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തു കേസിലെ മുഖ്യ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ശിവരഞ്ജിത്തും നസീമും ഉന്നത റാങ്ക് നേടിയതോടെയാണ്.…

Read More

ലോകസിനിമയിലെ അതുല്യരായ നടിമാരെ വളരെ ശക്തമായി തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് . ഈ ഗ്രഹത്തിൽ  ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും നടി ട്വീറ്റ് ചെയ്തു.തന്റെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തൽ. ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷേ അതു വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.അഭിനയത്തിൽ ഞാൻ കാണിക്കുന്ന റേഞ്ചിൽ പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തുണ്ടാകില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്.…

Read More

റിലീസിനൊരുങ്ങുന്ന ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം – സിദ്ധാർത്ഥ് ഭരതൻ, നിർമ്മാണം – വിനിത അജിത്, ജോർജ്ജ് സാണ്ടിയാഗോ, ജംനീഷ് തായിൽ, സിദ്ധാർത്ഥ് ഭരതൻ എഴുത്തുകാർ – സിദ്ധാർത്ഥ് ഭരതൻ, വിനോയ് തോമസ് ഛായാഗ്രാഹകൻ – പ്രദീഷ് വർമ്മ സംഗീതം – പ്രശാന്ത് പിള്ള എഡിറ്റുകൾ – ദീപു ജോസഫ് കലാസംവിധായകൻ – അഖിൽരാജ് ചിരയിൽ, വസ്ത്രങ്ങൾ – സ്റ്റെഫി സാവിയർ,മേക്കപ്പ് – അബിലാഷ് എം സ്റ്റണ്ടുകൾ – മാഫിയ ശശി ശബ്‌ദ രൂപകൽപ്പന – വിക്കി ഓഡിയോഗ്രഫി – എം ആർ രഡഹാകൃഷ്ണൻ പ്രൊഡക്ഷൻ കൺട്രോളർ…

Read More

പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. ചിത്രം ഉടനെ തന്നെ  OTT  പ്ലാറ്റ്ഫോമിൽ റിലീസാവുന്നതാണ്.ചിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം പങ്കുവച്ച് നടി അഞ്ജലി നായർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അഞ്ജലിയുടെ കുറുപ്പ് : ഒരു അഭിനേതാവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്.127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും… കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു. പക്ഷേ അതിനുശേഷവും എനിക്ക് തന്ന… അല്ലെങ്കിൽ എന്നെ തേടി വന്ന സിനിമകളിൽ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങൾ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എന്റെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും,…

Read More

നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11ന്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ആഘോഷങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ്ങും മൈലാഞ്ചിയും സംഗീതരാവുമൊക്കെയായി താരകുടുംബം ആഘോഷമാക്കി മാറ്റുകയാണ് വിവാഹം. നാദിര്‍ഷയുടെ ആത്മാര്‍ത്ഥ സുഹൃത്തായ ദിലീപും ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് ആയിഷ. കാവ്യ മാധവനും ചടങ്ങില്‍ സജീവമായിരുന്നു. ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് മീനാക്ഷിയെ പൊതുവേദിയില്‍ കാണുന്നത്. ആ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. നമിത പ്രമോദും ഇവരുടെ സംഘത്തിലുണ്ട്. ലേഡീസ് ഗ്യാങ്ങിന്റെ ചിത്രങ്ങളുമായാണ് ഇരുവരും എത്തിയത്.  ദിലീപിനും കാവ്യ മാധവനും മുന്‍പായി നമിതക്കൊപ്പം മീനാക്ഷി എത്തിയിരുന്നു. ആരാധകരോടും സുഹൃത്തുക്കളോടുമെല്ലാം കുശലം പറഞ്ഞും സെല്‍ഫിക്ക് പോസ് ചെയ്തുമായിരുന്നു ദിലീപും കാവ്യ മാധവനുമെത്തിയത്. https://youtu.be/xpB2igkN0Q8 പ്രീ വെഡ്ഡിങ് സെലിബ്രേഷന് ശേഷമായാണ് സംഗീതവും നൃത്തവുമൊക്കെയുള്ള ആഘോഷം നടന്നത്. നിരവധി താരങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. കുടുംബസമേതമായാണ് രമേഷ് പിഷാരടി എത്തിയത്. നാദിര്‍ഷയും സഹോദരനായ സമദുമെല്ലാം ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും…

Read More

സിനിമയില്‍ വിവാഹവും വിവാഹ മോചനുവും ഒന്നും വലിയ വിഷയമല്ല. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല, ഇങ്ങ് മലയാളത്തിലും വിവാഹ മോചനം ഇപ്പോഴൊരു ഫാഷനാണ്. വിവാഹ മോചിതരായ താരങ്ങളുടെ എണ്ണം അന്‍പത് എന്ന സംഖ്യയില്‍ ഒന്നും നില്‍ക്കില്ല. അതിലൊരാള്‍ മാത്രമാണ് രചന നാരായണന്‍ കുട്ടിയും. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി, പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരില്‍ മുന്‍നിരയില്‍ എത്തിയ രചന നാരായണന്‍ കുട്ടി വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് രചന ഈ വാർത്ത അറിയിച്ചിരിക്കുന്നത്, താരം വാർത്ത പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. ബാംഗ്ലൂർ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ ഡിപ്ലോമ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ഒരു റെഗുലർ കോഴ്‌സ് ആയതിനാൽ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറി താമസിക്കേണ്ടി വന്നു. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നാളുകളായിരുന്നു അത്. ഇതിനു…

Read More