Author: Editor

പുതുവത്സര ദിനത്തിൽ ആണ് മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഇതോടെ ചിത്രം കാണാൻ ആകാംഷയോടെ കാത്തിരുന്ന ജനങ്ങൾ നിരാശരായിരിക്കുകയാണ്. കാരണം ചിത്രം തിയേറ്റർ സ്‌പീരിയൻസ് ആസാദ്യമായിരിക്കും എന്നാണു പ്രേക്ഷകർ കരുതിയത്. ചിത്രം ഓടിടി റിലീസ് ചെയ്യുന്നതിനെതിരെ സിനിമ മേഖലയിൽ ഉള്ള പല പ്രമുഖരും എതിർപ്പുകൾ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചിത്രം ഓ ടി ടി റീലീസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. താനൊരു സാധാരണ മനുഷ്യൻ ആണെന്നും വലിയ കോർപറേറ്റ് ഒന്നുമല്ലെന്നും  ഇത്രയും വലിയ ബാധ്യത താങ്ങാൻ കഴിയാത്തതു കൊണ്ടും മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടുമാണ് ദൃശ്യം 2 ആമസോണിനു നല്കാൻ തീരുമാനിച്ചതെന്നും ആണ് അദ്ദേഹം പറയുന്നത്. ദൃശ്യം 2 ആമസോൺ പ്രൈമിന് വിറ്റത് എത്ര രൂപയ്ക്കാണ് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലൊരു രഹസ്യമുണ്ട്. അയാൾക്ക്…

Read More

കൊച്ചിയുടെ വികസനത്തിന് വേണ്ടി നടൻ ജയസൂര്യ കൊച്ചി മേയർക്ക് മുന്നിൽ വെച്ച നിർദേശങ്ങൾ ഫേസ്ബുക്കിലൂടെ ജനങ്ങളുമായി പങ്കുവെക്കുകയാണ് കൊച്ചി മേയർ ആയ അഡ്വക്കേറ്റ് എം അനിൽ കുമാർ. കഴിഞ്ഞ ദിവസം ജയസൂര്യയുടെ വസതിയിൽ വെച്ച് നടത്തിയ കൂടി കാഴ്ചയിൽ ആണ് ജയസൂര്യ തന്റെ ആശയങ്ങൾ മേയറുമായി പങ്കുവെച്ചത്. അനിൽ കുമാറിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് . കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം…

Read More

സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സംവിധായികയാണ് സുധ കൊങ്ങര. ഇരുധി സുട്രൂ, സൂരറായ് പോട്രൂ എന്നീ രണ്ടു തമിഴ് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായികമാരിൽ ഒരാൾ എന്ന പേര് നേടിയ വനിത. സൂര്യയെ നായകനാക്കി സുധ ഒരുക്കിയ സൂരറായ് പോട്രൂ എന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തവയിൽ മികച്ച ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായിരുന്നു. അതിനു ശേഷം പാവ കഥൈകാൾ എന്ന ആന്തോളജി ചിത്രത്തിലെ തങ്കം എന്ന ചിത്രത്തിലൂടെയും സുധ കൊങ്ങര പ്രേക്ഷകരെ ഞെട്ടിച്ചു. ഒരേ സമയം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും അവരുടെ മനസ്സിലിടം പിടിക്കുന്നതുമായ ചിത്രങ്ങളാണ് സുധ ഒരുക്കുന്നത്. ഇപ്പോഴിതാ തന്റെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം തുറന്ന് പറയുകയാണ് സുധ. താൻ മോഹൻലാലിന്റെ ഒരു വലിയ ആരാധിക ആണെന്നാണ് സുധ പറയുന്നത്. കൂടാതെ ഇപ്പോഴത്തെ നടന്മാരിൽ ദുൽഖർ സൽമാൻ ആണ് തന്റെ പ്രീയപ്പെട്ട നടൻ എന്നും സുധ പറയുന്നു. മമ്മൂട്ടിയും തന്റെ ഇഷ്ട്ട നടന്മാരിൽ ഒരാൾ ആണെങ്കിലും മോഹൻലാലിന്റെ അഭിനയത്തോടാണ്…

Read More

ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്ന ചിത്രത്തിലൂടെ നടന്‍ കലാഭവന്‍ നവാസിന്‍റെയും നടി രഹ്നയുടെയും മകള്‍ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു.  ചിത്രത്തിൽ നായിക വേഷത്തിൽ ആണ് നഹറിന്‍ നവാസ് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നായിക വേഷത്തിൽ എത്താൻ നഹറിന് ഭാഗ്യം ലഭിച്ചു. ചിത്രത്തിന്റെ പ്രമേയം അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങൾ ആണ്. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ നവാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധേയമായ കുറെ കഥാപാത്രങ്ങളെ മലയാളസിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കൊച്ചുമകളും പാരമ്പര്യത്തിലൂടെ അഭിനയരംഗത്തെത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നഹറിന്‍റെ അമ്മ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. സിനിമയിലെ മറ്റൊരു നായിക നടി ദുർഗകൃഷ്ണയാണ്. ദിനേശ് നീലകണ്ഠൻ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ടിനു ആണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീൽസിലൂടെ ആകും ചിത്രം…

Read More

സിനിമ താരങ്ങൾ അല്ലെങ്കിൽ തന്നെയും ഏറെ ശ്രദ്ധ നേടുന്നവരാണ് താരങ്ങളുടെ കുടുംബാങ്ങങ്ങളും. താരങ്ങളുടെ കുടുംബ വിശേഷം അറിയാനുള്ള ആരാധകരുടെ താൽപ്പര്യം ആണ് ഇതിന്റെ കാരണം. അത്തരത്തിൽ ശ്രദ്ധ നേടിയ താരപുത്രിയാണ് വിസ്മയ മോഹൻലാൽ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്. വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ഇത്തരത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സഹോദരൻ പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പം പുതുവർഷം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രവും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. വിസ്മയയുടെ ചിത്രത്തിന് താഴെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. അടുത്തിടെ തന്റെ ശരീരഭാരം 23 കിലോ കുറച്ചതിന്റെ സന്തോഷം വിസ്മയ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

Read More

നീരജ് മാധവന്റെ പണിപാളി സോങ് വലിയ ഹിറ്റ് ആയിരുന്നു. താരത്തിനൊപ്പം കേരളത്തിലെ യുവാക്കളും ഗാനം ഏറ്റ് പാടുകയായിരുന്നു. കൊച്ചുകുട്ടികളിൽ പോലും ഗാനം വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്. ഇപ്പോൾ താരത്തിന്റെ ഫ്ലൈ എന്ന റാപ്പ് സോങ്ങും ട്രെൻഡ് ആകുകയാണ്. പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആണ് ഗാനത്തിന്റെ ഉള്ളടക്കം. ഗാനം കാണാം നീരജ് തന്നെയാണ് ഗാനം എഴുതിയതും ആലപിച്ചതും. രോഹിത് ബാനുവാണ് സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. പണിപാളി ഗാനം പോലെ തന്നെ ഫ്ലൈയും പ്രേക്ഷക ശ്രദ്ധ നേടി വരുകയാണ്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

Read More

സിനിമ താരങ്ങൾ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കൾ ആണ് പ്രിത്വിരാജിന്റെ കടുംബവും ഫഹദിന്റെ കുടുംബവും. ഇവർ തമ്മിലുള്ള കുടുംബചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. വളരെ അടുത്ത് ബന്ധമാണ് നസ്രിയയും പ്രിത്വിരാജ്ഉം ഭാര്യയും തമ്മിൽ ഉള്ളത്. ഇവർ അടുത്ത് ഇടപെഴകുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരങ്ങൾ എത്താറുമുണ്ട്. അത്തരത്തിൽ സുപ്രിയയുമായുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. സുപ്രിയയെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇതേ ചിത്രം തന്നെ സുപ്രിയയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുണ്ട്. ഒപ്പം ഐ ലവ് സിസ്റ്റർ ഇൻ ലോ എന്ന കമെന്റും നസ്രിയയുടെ ചിത്രത്തിന് സുപ്രിയ നൽകിയിട്ടുണ്ട്. ചിത്രം ഇതൊനൊടകം തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു.

Read More

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ നിലപാടുകൾ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ തനിക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അനാർക്കലി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എസ്ടാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാൽ സിനിമയിൽ നിന്നും വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയെ പറ്റിയും വ്യക്തിജീവിതത്തെ പറ്റിയും താരം തുറന്നു പറഞ്ഞത്.‘പണ്ടെത്തെക്കാൾ സിനിമയിൽ സ്ത്രീകൾക്ക് കുറച്ചുകൂടി പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. കഥാപാത്രത്തിന്റെ കാര്യത്തിൽ ആണെങ്കിലും പിന്നണി പ്രവർത്തനത്തിന്റെ കാര്യത്തിൽ ആണെങ്കിലും സ്ത്രീകൾക്ക് പ്രാധാന്യമുണ്ട്. അത് പോലെ തന്നെ മലയാള സിനിമയിൽ ഇന്ന് നല്ല സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്’. ‘സെക്ഷ്വാലിറ്റിയെക്കുറിച്ച് ഉമ്മ ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു. ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു ഉമ്മ കിസ് ഓഫ് ലവ് സമരത്തിൽ പങ്കെടുക്കുന്നത്. അതെന്തിനാണെന്നും അതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം ഉമ്മ കൃത്യമായി ബോധ്യപ്പെടുത്തി തന്നിരുന്നു. അതൊക്കെയാണ് എന്റെ സ്വഭാവത്തെ…

Read More

കേരളക്കരയാകെ ഞെട്ടലോടെകേട്ട വാർത്തയാണ് അമ്പിളിയുടെയും രാജന്റെയും മരണവാർത്ത. ആത്മഹത്യ ഭീക്ഷണി ശ്രമത്തിനിടയിൽ പൊള്ളലേറ്റ ഈ ദമ്പതികൾ അവരുടെ രണ്ടു മക്കളെയും തനിച്ചാക്കി കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അവരുടെ കുഞ്ഞുങ്ങളുടെ പ്രവർത്തിയും വാക്കുകളും നെഞ്ച് പൊടിഞ്ഞുകൊണ്ടാണ് ഓരോ മനുഷ്യനും കാണുകയും കേൾക്കുകയും ചെയ്തത്. സ്വന്തം കിടപ്പാടത്തിനായുള്ള ശ്രമത്തിനിടയിൽ ആയിരുന്നു അമ്പിളിക്കും രാജനും ജീവൻ നഷ്ടപെട്ടത്. ഇവരുടെ മക്കൾക്ക് തുടർന്നുള്ള വിദ്യാഭ്യാസത്തിനായി വേണ്ട സഹായവും വീടും സർക്കാർ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പിന്നാലെ ഇവർക്കായി യൂത്ത്കോൺഗ്രസ്സും വീടൊരുക്കുമെന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിൽ പുറത്ത് വിട്ട ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ഇവർക്ക് വേണ്ട വീടും പഠനച്ചിലവും താൻ ഏറ്റെടുത്തുകൊള്ളാം എന്നാണ് ഫിറോസ് വിഡിയോയിൽ പറയുന്നത്. ഫിറോസിന്റെ വാക്കുകൾ, കഴിഞ്ഞ ദിവസം മാതാപിതാക്കളെ നഷ്ട്ടപെട്ട ആ കുട്ടികൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് വീടൊരുക്കമെന്ന് പറ‍യുന്നുണ്ട്. പിന്നാലെ സർക്കാർ വീടൊരുക്കാമെന്ന് പറയുന്നതും കേട്ടു. ഇതു സംബന്ധിച്ച്…

Read More

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗോവ ബീച്ചിൽ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പൂർണിമ തന്റെ ഇൻസ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ്സ് ചെയ്യുകയാണ് പൂർണിമ. അപാര ഫാഷൻ സെൻസുള്ള പൂർണിമയുടെ വസ്ത്രധാരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒട്ടേറെ മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള പൂർണിമ നായികയായും അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ മഴവിൽ മനോരമ ചാനലിലെ കഥ ഇതുവരെ എന്ന പരിപാടിയുടെ അവതാരകയായും പൂർണിമ…

Read More