Author: Editor

ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരകല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ പങ്കുവെക്കുന്ന വിഡിയോകൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വളരെ പെട്ടന്നാണ് സൗഭാഗ്യയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സൗഭാഗ്യവും സുഹൃത്ത് അർജ്ജുനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയും ആഘോഷം ആക്കിയിരുന്നു. വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും മുടങ്ങാതെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്. കഴിഞ്ഞ ദിവസം സൗഭാഗ്യയും അർജുനും പങ്കുവെച്ച ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങൾ ആണ് കിട്ടിയത്. പട്ടു സാരിയില്‍ സുന്ദരി ആയി സൗഭാഗ്യ എത്തിയപ്പോള്‍, കസവ് മുണ്ടില്‍ ആണ് അര്‍ജുന്‍ എത്തിയത്. ഇരുവരുടെയും അതിമനോഹരമായ ചിത്രങ്ങൾക്ക് നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകളുമായി എത്തിയത്. എന്നാൽ ചിലർ അർജ്ജുന് എതിരെ കടുത്ത ബോഡിഷെമിങ് ആണ് നടത്തിയത്. ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളില്‍ കൂടിയാണ് അര്‍ജുന്റെ…

Read More

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള ജയസൂര്യയുടെ ഭവനപദ്ധതിയായ സ്‌നേഹക്കൂടിന്റെ നേതൃത്വത്തിൽ വീണ്ടും വീടൊരുങ്ങി. മുളന്തുരുത്തിയിൽ ആണ് ഇത്തവണ സ്നേഹക്കൂട് ഉയർന്നത്. നാലംഗം അടങ്ങുന്ന കുടുംബത്തിനാണ് ഇത്തവണ വീട് ഒരുങ്ങിയത്. സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ വീട് കൂടിയാണിത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്. ഇക്കുറി ജയസൂര്യ നേരിടെത്തിയാണ് കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറിയത്.  സ്വന്തമായി ഭൂമിയുള്ളവര്‍ക്കും എന്നാൽ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കും ആണ് ജയസൂര്യയുടെ നേതൃത്വത്തിൽ ഉള്ള സ്വപ്നകൂട് വീട് നിർമ്മിച്ച് നൽകുക. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയാണ് ഇവരുടെ ആസ്ഥാനം. തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു മുളന്തുരുത്തി കാരിക്കോട്ടെ സരസ്വതിയും കണ്ണനും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. മഹാമാരിയുടെ കാലത്ത് പ്രതീക്ഷയുടെ വെളിച്ചവുമായി നടൻ ജയസൂര്യ…

Read More

ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരിയിൽ നിന്നും ജനങ്ങൾ മുക്തരായി വരുന്നുവെങ്കിലും ക്രിസ്തുമസ് ആഘോഷങ്ങളും ഈ തവണ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലളിതമായി ആഘോഷിക്കുകയാണ്. കോവിഡ് ജാഗ്രതയിലും ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ സിനിമ താരങ്ങൾ. എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് കൊണ്ട് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും കുടുംബവും എത്തിയിരുന്നു. മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ക്രിസ്തുമസ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരേ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ട് ഇസ്സയുടെ കളിചിരികൾ ആസ്വദിക്കുന്ന കുഞ്ചാക്കോ ബോബനെയും പ്രിയയെയും ആണ് ചിത്രത്തിൽ കാണുന്നത്.എല്ലാവർക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതൽ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകൾ നടത്താൻ പ്രേരിപ്പിക്കുകയും സഹായമനസ്കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെയെന്ന് കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താര പത്നിയാണ് സുപ്രിയ പൃഥ്വിരാജ്. മകൾ അലംകൃത സാന്റായ്ക്ക് എഴുതിയാ…

Read More

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം 2. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച സിനിമ ആയിരുന്നു ദൃശ്യം. മികച്ച സ്വീകരണമാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബോക്സ് ഓഫീസിൽ വൻ വിജയം ആണ് ചിത്രം കാഴ്‌ച വെച്ചത്. ആദ്യമായി 50 കോടി ക്ലബിൽ കയറുന്ന മലയാള ചിത്രവും ദൃശ്യം ആണ്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ചിത്രത്തിനായുള്ള തയാറെടുപ്പുകൾ എന്തൊക്കെ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ. ലോക്ക്ഡൌൺ സമയത്ത് ലാലേട്ടന് കുറച്ച് വണ്ണം വെച്ചപ്പോൾ ഞാൻ കുറച്ച് പേടിച്ചിരുന്നു. ഈ കാര്യം ഞാൻ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞപ്പോൾ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല എന്നാണ് ആന്റണി എന്നോട് പറഞ്ഞത്. ആന്റണി ഈ കാര്യം ലാലേട്ടനോട് പറഞ്ഞപ്പോൾ ജോർജ് കുട്ടിയായെ താൻ സെറ്റിൽ വരൂ എന്നാണ് അദ്ദേഹവും പറഞ്ഞ മറുപടി. അതിനായി അദ്ദേഹം ഇരുപത് ദിവസത്തോളം ആയുർവേദ ചികിത്സയ്ക്കായി…

Read More

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അഹാന കൃഷണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ പുത്രിയാണ് താരം. ടോവിനോയ്ക്കൊപ്പം അഭിനയിച്ച ലൂക്കയാണ് അഹാനയുടെ കരിയർ ബ്രേക്ക് ചിത്രം. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൽസ്യകന്യകയെ കടത്തീരത്ത് നിൽക്കുന്ന ചിത്രം ആണ് അഹാന ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് താരം അവധി ആഘോഷിക്കാനായി മാലിദ്വീപിൽ പോയത്. ഇതിന്റെ ചിത്രങ്ങളും മറ്റുമാണ് താരം പങ്കുവെച്ചുകൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണ് താരം ഈ ചിത്രവും പങ്കുവെച്ചത്.  ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. എല്ലായ്‌പ്പോഴും രസകരമായ ക്യാപ്ഷനുകളാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിനും താരം രസകരമായ ടങ് ട്വിസ്റ്ററാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സീ ഷെല്ലുകള്‍ കാണാനില്ല ഒരു മത്സ്യ കന്യകയെ മാത്രമേ കാണാനുള്ളൂ എന്ന് ആരാധകര്‍ ചിത്രത്തിന്…

Read More

നടി പാരീസ് ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . അർജുൻ ഷാജി ആണ് ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകളുമായി എത്തിയത്. ലക്ഷ്മി തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്നും പറന്നെത്തി കേരളത്തിന്റെ മരുമകളായെത്തിയ പാരിസ് ലക്ഷ്മി ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞു. 2007ൽ ബിഗ് ബി ചിത്രത്തിലൂടെ അരങ്ങേറ്റം. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തേക്കാള്‍ നൃത്തമായിരുന്നു ലക്ഷ്മിയുടെ സ്വപ്നം. നൃത്തപരിപാടികളിലൂടെ കലാരംഗത്ത് സജീവമാണ് നടി.

Read More

മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ട്ടിച്ച ചിത്രം ആയിരുന്നു മണിച്ചിത്രത്താഴ്. റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾ മടുപ്പ് കൂടാതെ ചിത്രം കാണുന്നു. ചിത്രത്തിലെ പാട്ടും രംഗങ്ങളും എന്തിനേറെ പറയുന്നു, ഡയലോഗുകൾ പോലും ഇന്നും ഓരോ മലയാളിക്കും കാണാപ്പാഠം ആണ്. ചിത്രത്തിലെ ശോഭനയുടെയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും എല്ലാം അഭിനയം ചിത്രത്തിന്റെ വിജയത്തിന് കാരണമായി. ശോഭന എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മണിച്ചിത്രത്താഴ് സിനിമ പിറകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തെ പറ്റി ശോഭന പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മണിച്ചിത്രത്താഴ് ” എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും…

Read More

2011 ഡിസംബർ 21 നാണു ദുൽഖർ സൽമാനും അമാലും വിവാഹിതർ ആകുന്നത്. ഇരുവരുടെയും 9 ആം വിവാഹവാർഷികം ആണ് കഴിഞ്ഞ ദിവസം നടന്നത്. ആഘോഷമായി തന്നെയാണ് താരകുടുംബം ഇവരുടെ വിവാഹവാർഷികത്തെ വരവേറ്റത്. ഈ അവസരത്തിൽ ദുൽഖർ സൽമാൻ ഭാര്യ അമാലിന് വിവാഹവാർഷിക ആശംസകൾ നേർന്ന് കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹാപ്പി ഹാപ്പി 9 വർഷങ്ങൾ, വളരെ പെട്ടന്നാണ് ഈ കാലം കഴിഞ്ഞുപോയത്. നമ്മുടെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും നമ്മൾ പരസ്പ്പരം തുണയായി. ഇന്നും എന്തോ ഒന്ന് നമ്മളെ ഒരു ബാഗിനെ തമ്മിൽ സൂപ്പർഗ്ലൂ കൊണ്ട് ഒട്ടിക്കും പോലെ നമ്മളെ ചേർക്കുന്നു. ഹാപ്പി ആനിവേഴ്സറി മമ്മ, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു,. നിരവതി പേരാണ് ഇവർക്ക് ആശംസകളുമായി ഏത്തിയത്. അമ്മാൾ ഒരു ആർക്കിടെക്ക് കൂടിയാണ്.

Read More

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ആണ് ഒരു മലയാള ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിക്കുന്നത്. 2021 മേയ് 13ന് തിയറ്ററുകളിലെത്തും. പെരുന്നാൾ റിലീസ് ആയി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി ചിത്രത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റും ലഭിച്ചുവെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇരുപത് വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക് ചിത്രം പറയുന്നത്.പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. ചിത്രത്തിനായി ഫഹദ് നടത്തിയ മേക്കോവർ വലിയ വാർത്ത ആയിരുന്നു. ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.27 കോടിയോളം മുതല്‍മുടക്കിൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ  മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ…

Read More

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വര്‍ഷയായി എത്തിയ താരം വളരെ പെട്ടന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നെഗറ്റീവ് റോളുകളിൽ ആയിരുന്നു താരം കൂടുതലും പ്രേഷകരുടെ മുന്നിൽ എത്തിയത്. വില്ലത്തരം മാത്രമല്ല കോമഡിയും വഴങ്ങുമെന്നും ശാലു തെളിയിച്ചിരുന്നു. തട്ടീം മുട്ടീമില്‍ സഹദേവന്റെ ഭാര്യയായ വിധുവായെത്തുന്നത് ശാലുവാണ്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇടയ്ക്ക് വെച്ച് താരം തട്ടീം മുട്ടീം പരമ്പരയിൽ നിന്ന് അപ്രത്യക്ഷം ആയിരുന്നു. ഇതിന്റെ കാരണം പ്രേക്ഷകർ അറിയാൻ കാത്തിരുന്നപ്പോൾ ആണ് തന്റെ പുതിയ വിശേഷം താരം പങ്കുവെച്ചത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള സന്തോഷവുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. നിരവധി പേരാണ് അമ്മയ്ക്കും മതനും ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകള്‍ക്ക് മറുപടിയുമായി ശാലുവും എത്തിയിരുന്നു. രണ്ടുമാസമായി മകന്, അലിസ്റ്റര്‍ മെല്‍വിനെന്നാണ് പേരിട്ടിട്ടുള്ളതെന്നുമായിരുന്നു ശാലു പറഞ്ഞത്. മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പമായാണ് ശാലു പുതിയ സന്തോഷത്തെക്കുറിച്ച്‌ വാചാലയായത്. 2017 ലായിരുന്നു…

Read More